കേരളത്തില്‍ ബി.ജെ.പിയുമായാണ് യു.ഡി.എഫിന്റെ ഫൈറ്റ്-പി.കെ. കുഞ്ഞാലിക്കുട്ടി
കാസര്‍കോട്: കേരളത്തില്‍ ബി.ജെ.പിയുമായാണ് യു.ഡി.എഫിന്റെ ഫൈറ്റെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കെതിരെയാണ് ഞങ്ങളുടെ മത്സരം. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പിക്കെതിരെ കനത്ത മത്സരമാണ് നടക്കുന്നത്. ഈ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് മുന്‍തുക്കമുണ്ടെന്ന് അറിയുമ്പോള്‍ അനാവശ്യമായി കോ-ലി-ബി സഖ്യമുണ്ടെന്ന് പറഞ്ഞ് ആശയകുഴപ്പം ഉണ്ടാക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്. അവര്‍ എന്തിനാണ് ഭയക്കുന്നത്.? ഞങ്ങള്‍ ബി.ജെ.പിയുടെ വോട്ട് ചോദിച്ചിട്ടില്ല. ബി.ജെ.പിയുടെ വോട്ടും വേണ്ട. ലൗ ജിഹാദ് […]

കാസര്‍കോട്: കേരളത്തില്‍ ബി.ജെ.പിയുമായാണ് യു.ഡി.എഫിന്റെ ഫൈറ്റെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കെതിരെയാണ് ഞങ്ങളുടെ മത്സരം. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പിക്കെതിരെ കനത്ത മത്സരമാണ് നടക്കുന്നത്. ഈ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് മുന്‍തുക്കമുണ്ടെന്ന് അറിയുമ്പോള്‍ അനാവശ്യമായി കോ-ലി-ബി സഖ്യമുണ്ടെന്ന് പറഞ്ഞ് ആശയകുഴപ്പം ഉണ്ടാക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്. അവര്‍ എന്തിനാണ് ഭയക്കുന്നത്.? ഞങ്ങള്‍ ബി.ജെ.പിയുടെ വോട്ട് ചോദിച്ചിട്ടില്ല. ബി.ജെ.പിയുടെ വോട്ടും വേണ്ട.
ലൗ ജിഹാദ് വിഷയം കേരളത്തിലെ എല്‍.ഡി.എഫ് കക്ഷിയില്‍പെട്ട ജോസ് കെ.മാണി പറഞ്ഞ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുങ്ങാന്‍ പോകുന്നവര്‍ക്ക് പുല്‍ക്കൊടി കിട്ടുന്നത് പോലെ ഇത്തരം വിഷയങ്ങളായിരിക്കും പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ പറഞ്ഞ അഭിപ്രായം അത് അദ്ദേഹത്തോട് ചോദിക്കു എന്നായി. തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ ഓരോ കമ്പനികളും പണത്തിന് വേണ്ടി നടത്തുന്നതാണ്. പണം കൊടുത്ത് അവര്‍ക്ക് അനുകൂലമായി സര്‍വ്വേകള്‍ നടത്തുന്നു.
ഇപ്പോള്‍ സംസ്ഥാനത്ത് യു.ഡി.എഫിനാണ് മുന്‍തൂക്കം. സുതാര്യമായ ഭരണം കാഴ്ച്ചവെക്കാന്‍ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വിവാദ വിഷയങ്ങള്‍ ചോദിക്കുമ്പോള്‍ അതില്‍ നിന്ന് സമര്‍ത്ഥമായി ഒഴിഞ്ഞ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.