കാസര്‍കോട് നഗരസഭയില്‍ ലീഗിന്റെ മിക്ക വാര്‍ഡുകളിലും ഒന്നിലധികം പേര്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന വാര്‍ഡുകളില്‍ വനിതാ സംവരണ വാര്‍ഡുകളില്‍ ഒന്നില്‍ ഒഴികെ ഓരോ പേര് വീതം മാത്രമാണ് നിര്‍ദ്ദേശിക്കപ്പെട്ടതെങ്കിലും ജനറല്‍ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നേതൃത്വത്തിന് തലവേദനയാവുന്നു. അഞ്ച് ജനറല്‍ വാര്‍ഡുകളില്‍ മാത്രമാണ് ഓരോ പേര് വീതം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ബാക്കി വാര്‍ഡുകളിലെല്ലാം രണ്ടുമുതല്‍ അഞ്ചുവരെ പേരുകള്‍ വാര്‍ഡുകമ്മിറ്റികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി മേല്‍ഘടകത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. രണ്ടാം വാര്‍ഡായ ചേരങ്കൈ ഈസ്റ്റില്‍ അബ്ബാസ് ബീഗത്തിന്റെയും പതിനാറാം വാര്‍ഡായ പച്ചക്കാട്ട് ഖാലിദ് പച്ചക്കാടിന്റെയും 27-ാം വാര്‍ഡായ തളങ്കര […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന വാര്‍ഡുകളില്‍ വനിതാ സംവരണ വാര്‍ഡുകളില്‍ ഒന്നില്‍ ഒഴികെ ഓരോ പേര് വീതം മാത്രമാണ് നിര്‍ദ്ദേശിക്കപ്പെട്ടതെങ്കിലും ജനറല്‍ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നേതൃത്വത്തിന് തലവേദനയാവുന്നു. അഞ്ച് ജനറല്‍ വാര്‍ഡുകളില്‍ മാത്രമാണ് ഓരോ പേര് വീതം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ബാക്കി വാര്‍ഡുകളിലെല്ലാം രണ്ടുമുതല്‍ അഞ്ചുവരെ പേരുകള്‍ വാര്‍ഡുകമ്മിറ്റികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി മേല്‍ഘടകത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. രണ്ടാം വാര്‍ഡായ ചേരങ്കൈ ഈസ്റ്റില്‍ അബ്ബാസ് ബീഗത്തിന്റെയും പതിനാറാം വാര്‍ഡായ പച്ചക്കാട്ട് ഖാലിദ് പച്ചക്കാടിന്റെയും 27-ാം വാര്‍ഡായ തളങ്കര കണ്ടത്തില്‍ ടി.ഇ. അബ്ദുല്ലയുടെയും 31-ാം വാര്‍ഡായ തായലങ്ങാടിയില്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടിയുടെയും 34-ാം വാര്‍ഡായ നെല്ലിക്കുന്നില്‍ അബ്ദുല്‍ റഹ്മാന്‍ എന്‍.ഇ.യുടെയും പേരുകള്‍ മാത്രമേ വാര്‍ഡ് കമ്മിറ്റികള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളൂ. എന്നാല്‍ പത്തോളം ജനറല്‍ വാര്‍ഡുകളില്‍ ഒന്നിലധികം പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
ഇന്നലെ കണ്‍വെന്‍ഷന്‍ നടന്ന തളങ്കര ദീനാര്‍ നഗര്‍ വാര്‍ഡില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരിന്റെയും സഖറിയയുടെയും പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ജനറല്‍ വാര്‍ഡായ തളങ്കര ബാങ്കോട്ട് നിലവിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന ശിഹാബുദ്ദീന്‍ ഉള്‍പ്പെടെ നാലുപേരുകള്‍ ഉയര്‍ന്നു വന്നു. ബഷീര്‍ വോളിബോള്‍, എം. കുഞ്ഞിമൊയ്തീന്‍, ഇഖ്ബാല്‍ സോഡ എന്നീ പേരുകളാണവ.
കെ.കെ. പുറത്ത് (28) റീത്ത ആറിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. പട്ടിക വര്‍ഗ സംവരണ വാര്‍ഡാണ് ഇത്. തളങ്കര പടിഞ്ഞാറില്‍(29) സുമയ്യ മൊയ്തീന്റെയും 22-ാം വാര്‍ഡായ തെരുവത്ത് ആയിഷത്ത് ഹാഫിളയുടെയും വാര്‍ഡ് 11 ല്‍(ബെദിര) സമീറ അബ്ദുല്‍ റസാഖിന്റെയും മൂന്നാം വാര്‍ഡായ അട്ക്കത്ത് ബയലില്‍ ഷംസീദ ഫിറോസിന്റെയും പേരുകള്‍ വാര്‍ഡ് കമ്മിറ്റികള്‍ നിര്‍ദ്ദേശിച്ചു. വനിതാ വാര്‍ഡുകളില്‍ 35-ാം വാര്‍ഡായ പള്ളത്ത് മാത്രമേ രണ്ടു പേരുകള്‍ വന്നിട്ടുള്ളൂ. സിയാന ഹനീഫിന്റെയും സുഹ്‌റ പാദാര്‍ ഹമീദിന്റെയും പേരുകളാണ് അവ.

Related Articles
Next Story
Share it