കണ്ണൂരില്‍ പള്ളിയില്‍ ചാണകം വിതറിയ സംഭവത്തില്‍ പ്രതിഷേധം ശക്തം; പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു
കണ്ണൂര്‍: കണ്ണൂര്‍ മുഹിയുദ്ദീന്‍ പള്ളിയില്‍ ചാണകം വിതറിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ ജുമുഅ പ്രാര്‍ത്ഥന കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയ ശേഷമാണ് സംഭവം. പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയില്‍ ചാണകം കലര്‍ത്തി. അകംപള്ളിയിലും പ്രസംഗപീഠത്തിന് സമീപവും ചാണകം വിതറുകയും ചെയ്തു. പള്ളിയിലെ ജീവനക്കാരന്‍ ഭക്ഷണം കഴിച്ച ശേഷം മടങ്ങി വരുമ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. കണ്ണൂര്‍ ഡി.ഐ.ജി രാഹുല്‍ ആര്‍ നായര്‍, […]

കണ്ണൂര്‍: കണ്ണൂര്‍ മുഹിയുദ്ദീന്‍ പള്ളിയില്‍ ചാണകം വിതറിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ ജുമുഅ പ്രാര്‍ത്ഥന കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയ ശേഷമാണ് സംഭവം. പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയില്‍ ചാണകം കലര്‍ത്തി. അകംപള്ളിയിലും പ്രസംഗപീഠത്തിന് സമീപവും ചാണകം വിതറുകയും ചെയ്തു. പള്ളിയിലെ ജീവനക്കാരന്‍ ഭക്ഷണം കഴിച്ച ശേഷം മടങ്ങി വരുമ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. കണ്ണൂര്‍ ഡി.ഐ.ജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മതസൗഹാര്‍ദ്ദം തകര്‍ത്ത് കണ്ണൂരിന്റെ മണ്ണിനെ കലാപഭൂമിയാക്കാനുള്ള ക്ഷുദ്രശക്തികളുടെ ഗൂഢനീക്കത്തിന്റെ ഭാഗമാണ് ടൗണ്‍ മുഹിയുദ്ദീന്‍ പള്ളിയില്‍ ചാണകം വിതറി മലീമസമാക്കാന്‍ ശ്രമിച്ച സംഭവമെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ എംപി പറഞ്ഞു. മതേതരമൂല്യങ്ങളും സാഹോദര്യവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന പ്രബുദ്ധരായ ജനതയാണ് കണ്ണൂരിലേത്. ഇത്തരം നികൃഷ്ട ജന്മങ്ങളുടെ ചതിക്കുഴിയിലകപ്പെടാതിരിക്കാനുള്ള വിവേകം നമ്മുടെ സഹോദരങ്ങള്‍ക്കുണ്ടെന്ന ഉത്തരമബോധ്യമുണ്ട്. സാമൂഹ്യവിരുദ്ധരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ മതേതരവിശ്വാസികള്‍ തയ്യാറാകണം. നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച നീചശക്തികളെ എത്രയും വേഗം കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
പ്രതികളെ അടിയന്തരമായും കണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ടു വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി, ജില്ലാ പ്രസിഡണ്ട് പി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീംചേലേരി എന്നിവരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പള്ളിക്കകത്ത് ചാണകം വിതറിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അത്തരക്കാരെ ഒറ്റപ്പെടുത്താന്‍ നമുക്ക് സാധിക്കണമെന്നും ഹരിദാസ് വ്യക്തമാക്കി.