കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാസര്‍കോട് ഉളിയത്തടുക്ക സ്വദേശിയായ തടവുകാരന് കുത്തേറ്റു

കണ്ണൂര്‍: കാസര്‍കോട് ഉളിയത്തടുക്ക സ്വദേശിയായ തടവുകാരന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കുത്തേറ്റു. വിചാരണതടവുകാരനായ ഉളിയത്തടുക്കയിലെ അബ്ദുല്‍ സമദാനിക്കാണ് കുത്തേറ്റത്. സെന്‍ട്രല്‍ ജയില്‍ കാപ്പനിയമപ്രകാരം തടവില്‍ കഴിയുന്ന സംഘമാണ് അബ്ദുല്‍സമദാനിയെ കല്ലുകൊണ്ടും കത്തികൊണ്ടും അക്രമിച്ചത്. സംഭവത്തില്‍ മൂന്നാംബ്ലോക്കിലെ തടവുകാരായ രമേശന്‍, തീക്കാറ്റ് സാജന്‍, തക്കാളി രാജേഷ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ക്കെതിരെയും കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ശുചിമുറിയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് സമദാനി അക്രമത്തിനിരയായത്. ചൊവ്വാഴ്ച വൈകിട്ട് ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് ജയില്‍ വളപ്പിലെ തെങ്ങിന് […]

കണ്ണൂര്‍: കാസര്‍കോട് ഉളിയത്തടുക്ക സ്വദേശിയായ തടവുകാരന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കുത്തേറ്റു. വിചാരണതടവുകാരനായ ഉളിയത്തടുക്കയിലെ അബ്ദുല്‍ സമദാനിക്കാണ് കുത്തേറ്റത്. സെന്‍ട്രല്‍ ജയില്‍ കാപ്പനിയമപ്രകാരം തടവില്‍ കഴിയുന്ന സംഘമാണ് അബ്ദുല്‍സമദാനിയെ കല്ലുകൊണ്ടും കത്തികൊണ്ടും അക്രമിച്ചത്. സംഭവത്തില്‍ മൂന്നാംബ്ലോക്കിലെ തടവുകാരായ രമേശന്‍, തീക്കാറ്റ് സാജന്‍, തക്കാളി രാജേഷ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ക്കെതിരെയും കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ശുചിമുറിയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് സമദാനി അക്രമത്തിനിരയായത്. ചൊവ്വാഴ്ച വൈകിട്ട് ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് ജയില്‍ വളപ്പിലെ തെങ്ങിന് മുകളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സന്ദര്‍ശകന്റെ കൈയില്‍ നിന്ന് 16 കെട്ട് ബീഡിയും പിടികൂടി.

Related Articles
Next Story
Share it