മംഗളൂരു: ബെല്‍ത്തങ്ങാടി താലൂക്കിലെ സൗത്തടുക്കയില് കവര്‍ച്ചാസംഘം ഗൃഹനാഥനെ കെട്ടിയിട്ടു. തടയാന്‍ ശ്രമിച്ച ഭാര്യയെ കഠാരകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച ശേഷമാണ് സംഘം സ്ഥലം വിട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. സൗത്തടുക്ക മഹാഗണപതി ക്ഷേത്രത്തിന് സമീപത്തെ തുക്രപ്പഷെട്ടിയുടെ വീട്ടിലാണ് കവര്‍ച്ചയും അക്രമവും നടന്നത്. ഒമ്പതംഗസംഘം വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടക്കുകയും തുക്രപ്പഷെട്ടിയെ കയറുകൊണ്ട് കെട്ടിയിടുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യ ഗീതാഷെട്ടിയെ സംഘം കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് അലമാരയിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവുമായി സംഘം സ്ഥലം വിട്ടു. നിലവിളികേട്ട് ഓടിയെത്തിയ പരിസരവായികള് തുക്രപ്പഷെട്ടിയെ കയര്‍ അഴിച്ചുമാറ്റി മോചിപ്പിക്കുകയും കുത്തേറ്റ് വീണുകിടക്കുകയായിരുന്ന ഗീതാഷെട്ടിയെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വിരലടയാളവിദഗ്ധരും പരിശോധനക്കായി എത്തി.