തിരക്കേറിയ റോഡില്‍ അനധികൃത പാര്‍ക്കിംഗ്; കൈമലര്‍ത്തി ട്രാഫിക് പൊലീസ്

കാസര്‍കോട്: തിരക്കേറിയ റോഡില്‍ അനധികൃത പാര്‍ക്കിങ്ങില്‍ ദുരിതമായി വാഹനയാത്രക്കാര്‍. കൈമലര്‍ത്തി ട്രാഫിക്ക് പൊലീസ്. നഗരത്തില്‍ ഏറ്റവും തിരക്കേറിയ കെ.പി.ആര്‍.റാവു റോഡിലാണ് തലങ്ങും വിലങ്ങും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. കഷ്ടിച്ച് ഒരു വലിയ വാഹനത്തിന് മാത്രം കടന്നു പോകാന്‍ കഴിയുന്ന ഒണ്‍വേ റോഡാണ് ഇത്. എയര്‍ലൈന്‍സ് ജംഗ്ഷന്‍ മുതല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം വരെയുള്ള റോഡാണ് ഇത്. റോഡരികില്‍ നിരവധി വ്യാപാര സമുച്ഛയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. രാവിലെ മുതല്‍ രാത്രി വരെ ഷോപ്പിംഗിനായി എത്തുന്നവരുടെ തിരക്കാണ് റോഡില്‍. കാറില്‍ വ്യാപാര […]

കാസര്‍കോട്: തിരക്കേറിയ റോഡില്‍ അനധികൃത പാര്‍ക്കിങ്ങില്‍ ദുരിതമായി വാഹനയാത്രക്കാര്‍. കൈമലര്‍ത്തി ട്രാഫിക്ക് പൊലീസ്. നഗരത്തില്‍ ഏറ്റവും തിരക്കേറിയ കെ.പി.ആര്‍.റാവു റോഡിലാണ് തലങ്ങും വിലങ്ങും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. കഷ്ടിച്ച് ഒരു വലിയ വാഹനത്തിന് മാത്രം കടന്നു പോകാന്‍ കഴിയുന്ന ഒണ്‍വേ റോഡാണ് ഇത്. എയര്‍ലൈന്‍സ് ജംഗ്ഷന്‍ മുതല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം വരെയുള്ള റോഡാണ് ഇത്. റോഡരികില്‍ നിരവധി വ്യാപാര സമുച്ഛയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. രാവിലെ മുതല്‍ രാത്രി വരെ ഷോപ്പിംഗിനായി എത്തുന്നവരുടെ തിരക്കാണ് റോഡില്‍. കാറില്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവര്‍ ഒരു മാനദണ്ഡങ്ങളുമില്ലാതെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. റോഡിന്റെ പകുതി ഭാഗവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു. പലപ്പോഴും ഗതാഗതകുരുക്കും അനുഭവപ്പെടുന്നു. ബസ്സ്റ്റാന്റ് ക്രോസ് റോസിലും ഇതേ അനുഭവം തന്നെയാണ്.
നിരവധി തവണ പരാതിപ്പെടുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിട്ടും ഇത് നിയന്ത്രിക്കേണ്ട ട്രാഫിക്ക് പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ് ആക്ഷേപം.

Related Articles
Next Story
Share it