ഹൈദരാബാദ് എ.ഐ.കെ.എം.സി കമ്മിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു

ഹൈദരാബാദ്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് എ.ഐ.കെ.എം.സി.സി ഹൈദരാബാദ് കമ്മിറ്റി ഗ്രാന്റ് ഇഫ്ത്താര്‍ സംഘടിപ്പിച്ചു. നാമ്പള്ളി മെജസ്റ്റിക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടില്‍ ഹൈദരാബാദില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മുസ്ലിം ലീഗ് ആന്ധ്രപ്രദേശ് ജനറല്‍ സെക്രട്ടറി ശൈഖ് ഖാജ വലി ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയും ഫാസിസവുമാണ് വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വല്ലുവിളിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഹമ്മദലി റജാഈ അധ്യക്ഷത വഹിച്ചു. ഹസീബ് ഹുദവി, മിര്‍സ ഖുദ്ദുസ് ബേഗ്, […]

ഹൈദരാബാദ്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് എ.ഐ.കെ.എം.സി.സി ഹൈദരാബാദ് കമ്മിറ്റി ഗ്രാന്റ് ഇഫ്ത്താര്‍ സംഘടിപ്പിച്ചു. നാമ്പള്ളി മെജസ്റ്റിക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടില്‍ ഹൈദരാബാദില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മുസ്ലിം ലീഗ് ആന്ധ്രപ്രദേശ് ജനറല്‍ സെക്രട്ടറി ശൈഖ് ഖാജ വലി ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയും ഫാസിസവുമാണ് വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വല്ലുവിളിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഹമ്മദലി റജാഈ അധ്യക്ഷത വഹിച്ചു. ഹസീബ് ഹുദവി, മിര്‍സ ഖുദ്ദുസ് ബേഗ്, സ്വാദിഖ് ഹുസൈന്‍ മെഹബൂബ് നഗര്‍, ഖാലിദ് ഹുസൈന്‍ സുബേദി, അഡ്വ.മിര്‍സ സാജിദ് ബേഗ്, മുബശ്ശിര്‍ വാഫി, ഇര്‍ശാദ് ഹുദവി ബെദിര, മിര്‍സാ ശാക്കിര്‍ ബേഗ് സംസാരിച്ചു. ഇഫ്താറിന് അന്‍ശൂര്‍ ഗസ്സാലി, ഷാഫി ഗസാലി, ശിഹാബ് പത്തേമാരി, റഹ്മാന്‍ ചാലിയം, സിയാദ് തലശ്ശേരി, മജീദ് ജെം, നിസാം തയ്യില്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it