സ്ത്രീകള്‍ ചെറിയ വസ്ത്രം ധരിക്കുന്നതാണ് ലൈംഗികാതിക്രമത്തിന് കാരണം; ചെറിയ വസ്ത്രം ധരിച്ചാല്‍ പുരുഷന്മാരില്‍ സ്വാധീനം ചെലുത്തുമെന്നും അല്ലെങ്കില്‍ റോബോട്ട്് ആയിരിക്കണമെന്നും ഇമ്രാന്‍ ഖാന്‍; പാക് പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തം

ഇസ്‌ലാമാബാദ്: സ്ത്രീകള്‍ ചെറിയ വസ്ത്രം ധരിക്കുന്നതാണ് ലൈംഗികാതിക്രമത്തിന് കാരണമെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ചെറിയ വസ്ത്രം ധരിച്ചാല്‍ പുരുഷന്‍മാരില്‍ സ്വാധീനം ചെലുത്തുമെന്നും അല്ലെങ്കില്‍ റോബോട്ട് ആയിരിക്കണമെന്നുമുള്ള പ്രസ്താവനയാണ് വിവാദമായത്. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ ലൈംഗികാതിക്രമ കേസുകളുമായി ബന്ധപ്പെട്ട് ഇമ്രാന്‍ ഖാന്റെ വിവാദ പ്രസ്താവന. 'സ്ത്രീകള്‍ കുറച്ചു വസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നതെങ്കില്‍, അത് പുരുഷന്‍മാരില്‍ സ്വാധീനം ചെലുത്തും. അല്ലെങ്കില്‍ അവര്‍ റോബോട്ട് ആയിരിക്കണം. ഇതൊരു സാമാന്യ ബുദ്ധി മാത്രമാണ്' […]

ഇസ്‌ലാമാബാദ്: സ്ത്രീകള്‍ ചെറിയ വസ്ത്രം ധരിക്കുന്നതാണ് ലൈംഗികാതിക്രമത്തിന് കാരണമെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ചെറിയ വസ്ത്രം ധരിച്ചാല്‍ പുരുഷന്‍മാരില്‍ സ്വാധീനം ചെലുത്തുമെന്നും അല്ലെങ്കില്‍ റോബോട്ട് ആയിരിക്കണമെന്നുമുള്ള പ്രസ്താവനയാണ് വിവാദമായത്. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ ലൈംഗികാതിക്രമ കേസുകളുമായി ബന്ധപ്പെട്ട് ഇമ്രാന്‍ ഖാന്റെ വിവാദ പ്രസ്താവന.

'സ്ത്രീകള്‍ കുറച്ചു വസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നതെങ്കില്‍, അത് പുരുഷന്‍മാരില്‍ സ്വാധീനം ചെലുത്തും. അല്ലെങ്കില്‍ അവര്‍ റോബോട്ട് ആയിരിക്കണം. ഇതൊരു സാമാന്യ ബുദ്ധി മാത്രമാണ്' എന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. നിരവധി പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും വിമര്‍ശനവുമായി രംഗത്തെത്തി. കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

Related Articles
Next Story
Share it