ഇന്ത്യക്കാരന്‍ അമേരിക്കയില്‍ വെടിയേറ്റ നിലയില്‍; സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം

ചിക്കാഗോ: ഇന്ത്യക്കാരനെ അമേരിക്കയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് മുജീബുദ്ദീന്‍ (43) ആണ് വെടിയേറ്റത്. അമേരിക്കയിലെ ചിക്കാഗോയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മോഷ്ടാക്കളാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. മുജീബുദ്ദീന്‍ വാഹനമോടിക്കുന്നതിനിടെ രണ്ടുപേര്‍ വഴിതടയുകയും തോക്ക് ചൂണ്ടി വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. പിന്നീട് ഇരുവരും മുജീബുദ്ദീന്റെ പണം കവര്‍ന്നെടുത്ത ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് സൂചന. യുഎസിലെ മുജീബുദ്ദീന്റെ റൂംമേറ്റാണ് നാട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുജീബുദ്ദീന്റെ അവസ്ഥ ഗുരുതരമാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ തെലങ്കാന […]

ചിക്കാഗോ: ഇന്ത്യക്കാരനെ അമേരിക്കയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് മുജീബുദ്ദീന്‍ (43) ആണ് വെടിയേറ്റത്. അമേരിക്കയിലെ ചിക്കാഗോയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മോഷ്ടാക്കളാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. മുജീബുദ്ദീന്‍ വാഹനമോടിക്കുന്നതിനിടെ രണ്ടുപേര്‍ വഴിതടയുകയും തോക്ക് ചൂണ്ടി വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. പിന്നീട് ഇരുവരും മുജീബുദ്ദീന്റെ പണം കവര്‍ന്നെടുത്ത ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് സൂചന.

യുഎസിലെ മുജീബുദ്ദീന്റെ റൂംമേറ്റാണ് നാട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുജീബുദ്ദീന്റെ അവസ്ഥ ഗുരുതരമാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ തെലങ്കാന ഐടി മന്ത്രി കെ ടി രാമ റാവുവിന് കത്ത് അയച്ചു. മുജീബുദ്ദീന്റെ ഭാര്യയും മക്കളും അമ്മയും ഹൈദരാബാദിലാണ് താമസിക്കുന്നത്.

'എന്റെ കുടുംബം മുഴുവന്‍ ഞെട്ടിത്തെരിച്ചിരിക്കുകയാണ്. എന്റെ ഭര്‍ത്താവിനെ നോക്കാന്‍ അവിടെ ആരുമില്ല. യുഎസിലെ ഇന്ത്യന്‍ എംബസിയോടും ഇന്ത്യന്‍ കോണ്‍സുലേറ്റിനോടും അദ്ദേഹത്തെ സമീപിച്ച് വൈദ്യസഹായം നല്‍കാന്‍ ആവശ്യപ്പെടണം. കുടുംബാംഗങ്ങള്‍ക്ക് യുഎസിലേക്ക് പോകാന്‍ അടിയന്തര വിസ അനുവദിക്കാന്‍ ഹൈദരാബാദിലെ യുഎസ് കോണ്‍സുലേറ്റിനോട് ആവശ്യപ്പെടണം. ഭാര്യ കത്തില്‍ അഭ്യര്‍ത്ഥിച്ചു.

Related Articles
Next Story
Share it