താമസം ഓലക്കുടിലില്‍; റേഷന്‍ കാര്‍ഡ് എ.പി.എല്‍. വിഭാഗത്തില്‍

മുന്നാട്: ഓലക്കുടിലില്‍ താമസം. പക്ഷേ, റേഷന്‍ കാര്‍ഡ് കിട്ടിയത് എ.പി.എല്‍. പൊതുവിഭാഗത്തില്‍ പെടുത്തി വെള്ളക്കാര്‍ഡ്. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് നരിയടുക്കം കടവ് പട്ടികവര്‍ഗ്ഗം മറാഠി കോളനിയില്‍ താമസിക്കുന്ന ബിന്ദുവിന് പുതിയതായി ലഭിച്ച റേഷന്‍ കാര്‍ഡാണ് പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ടത്. ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് നിര്‍മ്മിച്ച വൈദ്യുതി പോലും ഇല്ലാത്ത കുടിലിലാണ് ബിന്ദുവും ഭര്‍ത്താവ് ഇര്‍ഷാദും രണ്ടു കുട്ടികളുമടങ്ങുന്ന പാവപ്പെട്ട കുടുംബം താമസിക്കുന്നത്. ഭര്‍ത്താവ് കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. ബിന്ദുവിന് ജോലി ഇല്ല. പുതിയതായി റേഷന്‍ […]

മുന്നാട്: ഓലക്കുടിലില്‍ താമസം. പക്ഷേ, റേഷന്‍ കാര്‍ഡ് കിട്ടിയത് എ.പി.എല്‍. പൊതുവിഭാഗത്തില്‍ പെടുത്തി വെള്ളക്കാര്‍ഡ്. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് നരിയടുക്കം കടവ് പട്ടികവര്‍ഗ്ഗം മറാഠി കോളനിയില്‍ താമസിക്കുന്ന ബിന്ദുവിന് പുതിയതായി ലഭിച്ച റേഷന്‍ കാര്‍ഡാണ് പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ടത്. ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് നിര്‍മ്മിച്ച വൈദ്യുതി പോലും ഇല്ലാത്ത കുടിലിലാണ് ബിന്ദുവും ഭര്‍ത്താവ് ഇര്‍ഷാദും രണ്ടു കുട്ടികളുമടങ്ങുന്ന പാവപ്പെട്ട കുടുംബം താമസിക്കുന്നത്.
ഭര്‍ത്താവ് കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. ബിന്ദുവിന് ജോലി ഇല്ല. പുതിയതായി റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ബി.പി.എല്‍. കാര്‍ഡിനുള്ള എല്ലാ രേഖകളും ഹാജരാക്കിയിരുന്നു. പക്ഷേ അടിസ്ഥാന വിവരങ്ങള്‍ യാതൊന്നും തന്നെ പരിഗണിക്കാതെയോ പരിശോധിക്കാതെയോ പൊതുവിഭാഗം കാര്‍ഡ് നല്‍കുകയായിരുന്നു.
കൂടാതെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി വീണ്ടും അപേക്ഷ നല്‍കണമെന്നുമാണ് സപ്ലൈ ഓഫീസില്‍ നിന്നും നിര്‍ദ്ദേശിച്ചത്. റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ പുതിയ വീടിന് അപേക്ഷ നല്‍കാനും കഴിഞ്ഞില്ലെന്ന് ബിന്ദു പറയുന്നു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ പ്രവര്‍ത്തകന്‍ രാമന്‍ കുറ്റിക്കോല്‍ മുഖാന്തിരമാണ് ഇതുസംബന്ധിച്ചുള്ള സേവനങ്ങളും ബിന്ദുവിന്റെ കുടുംബത്തിന് ചെയ്തിരുന്നത്.

Related Articles
Next Story
Share it