ബദിയടുക്ക: ഭര്‍തൃമതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ ഗൗരിയടുക്കയിലെ മഹാലിംഗ നായക്-ലളിത ദമ്പതികളുടെ മകളും ഉക്കിനടുക്ക സര്‍പ്പങ്കളയിലെ ജനാര്‍ദ്ദന നായകിന്റെ ഭാര്യയുമായ പാര്‍വ്വതി(27)യാണ് മരിച്ചത്. ഏഴ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. അതിനിടെ കഴിഞ്ഞ ദിവസം നടന്ന കോവിഡ് പരിശോധന ക്യാമ്പിലെത്തി സ്രവ പരിശോധന നടത്തിയിരുന്നുവത്രെ. അതിന് ശേഷം മാനസ്സികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. കൂലിതൊഴിലാളിയായ ജനാര്‍ദ്ദന പതിവ്പോലെ ജോലിക്ക് പോയിരുന്നു. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അടുക്കളയില്‍ പാര്‍വ്വതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ശ്രീ ഗണേശ് ഏക മകനാണ്. സഹോദരങ്ങള്‍: ഈശ്വര, സവിത.