ജമീലയും മക്കളും ഇനി കാരുണ്യ ഭവനത്തില്‍

തെക്കില്‍: ഭര്‍ത്താവ് മരണപ്പെട്ടതോടെ ദുരിതത്തിലായിരുന്ന മംഗളൂരു പറങ്കിപേട്ട സ്വദേശിനി ജമീലക്കും മൂന്ന് പെണ്‍മക്കള്‍ക്കും ഇനി കാരുണ്യ ഭവനം തണലൊരുക്കും. പ്രമുഖ പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടറും ജീവകാരുണ്യ പ്രവര്‍ത്തകനു മായ തെക്കിലിലെ ബി. അബ്ബാസ് ആണ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയത്. ബി. അബ്ബാസിന്റെ വീടിന് സമീപത്തായാണ് നല്ലൊരു വീട് ഒരുക്കി നല്‍കിയത്. താക്കോല്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ കൈമാറി. സുല്‍ത്താന്‍ ഗോള്‍ഡ് എം.ഡി ഡോ. അബ്ദുല്‍ റൗഫ്, ഹസന്‍ ബാവ മംഗളൂരു, പി.കെ കുഞ്ഞു മലപ്പുറം, പി.എം സലീം […]

തെക്കില്‍: ഭര്‍ത്താവ് മരണപ്പെട്ടതോടെ ദുരിതത്തിലായിരുന്ന മംഗളൂരു പറങ്കിപേട്ട സ്വദേശിനി ജമീലക്കും മൂന്ന് പെണ്‍മക്കള്‍ക്കും ഇനി കാരുണ്യ ഭവനം തണലൊരുക്കും. പ്രമുഖ പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടറും ജീവകാരുണ്യ പ്രവര്‍ത്തകനു മായ തെക്കിലിലെ ബി. അബ്ബാസ് ആണ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയത്. ബി. അബ്ബാസിന്റെ വീടിന് സമീപത്തായാണ് നല്ലൊരു വീട് ഒരുക്കി നല്‍കിയത്. താക്കോല്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ കൈമാറി. സുല്‍ത്താന്‍ ഗോള്‍ഡ് എം.ഡി ഡോ. അബ്ദുല്‍ റൗഫ്, ഹസന്‍ ബാവ മംഗളൂരു, പി.കെ കുഞ്ഞു മലപ്പുറം, പി.എം സലീം ഉപ്പള, നവീദ് മംഗളൂരു, ബദ്‌റുദ്ദീന്‍, താഷിം, അബ്ദുല്‍ റഹിമാന്‍ മാസ്തിക്കുണ്ട്, ഉസ്മാന്‍ മാസ്തിക്കുണ്ട്, ടി.പി അഷ്‌റഫ് തെക്കില്‍, ഷരീഫ് കൊടവഞ്ചി, ഷുക്കൂര്‍ മഞ്ചേശ്വരം, അഷ്‌റഫ് ചട്ടഞ്ചാല്‍, എം. സുമതി, ഹനീഫ തെക്കില്‍, ബഷീര്‍ അടുക്കത്ത് ബയല്‍, ഇഖ്ബാല്‍ തെക്കില്‍ സംബന്ധിച്ചു. ജമീലയുടെ ഭര്‍ത്താവ് പത്ത് വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. അതിന് ശേഷം മക്കളെ പോറ്റി വളര്‍ത്താന്‍ ജമീല വളരെ കഷ്ടപ്പെട്ടു.
മൂന്ന് മക്കളെയും ദേര്‍ളക്കട്ട യതീംഖാനയില്‍ ചേര്‍ത്ത് പഠിപ്പിക്കുകയും മൂവരും ഉന്നത വിദ്യാഭ്യാസം നേടുകയുമുണ്ടായി. വീട്ട് വാടക നല്‍കാനും ജീവിത ചെലവിനുമായി ജമീലപുത്തിഗെ മുഹിമ്മാത്ത് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പാചക ജോലി ചെയ്തിരുന്നു. 2014ലാണ് തെക്കിലിലെത്തിയത്. ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയ ബി. അബ്ബാസ് വീട്ടില്‍ ഇവര്‍ക്ക് അഭയം നല്‍കുകയും തുടര്‍ന്ന് വീട് നിര്‍മ്മിച്ച് നല്‍കുകയുമായിരുന്നു.

Related Articles
Next Story
Share it