മഞ്ചേശ്വരത്ത് ഇരുനില വീട് അതേപടി ഉയര്‍ത്തി മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കുന്നു; ഈ രീതി സാധ്യമാവുന്നത് ഹൗസ് ലിഫ്റ്റിംഗ് ആന്റ് റീ ലൊക്കേറ്റിംഗ് ടെക്നോളജിയിലൂടെ
മഞ്ചേശ്വരം: ഹൗസ് ലിഫ്റ്റിംഗ് ആന്റ് റീ ലൊക്കേറ്റിംഗ് ടെക്‌നോളജിയിലൂടെ മഞ്ചേശ്വരത്ത് ഇരുനില വീട് അതേപടി ഉയര്‍ത്തി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് നാട്ടുകാര്‍ക്ക് കൗതുകമായി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ മാറ്റിയത് ശ്രദ്ധേയമായിരുന്നു. ജില്ലയില്‍ ആദ്യമായാണ് വീട് ഇത്തരത്തില്‍ മുന്നോട്ട് നീക്കുന്നത്. മംഗളൂരുവിലെ അടക്ക വ്യാപാരി മഞ്ചേശ്വരം രാഗം ഹോട്ടലിന് സമീപത്തെ യു.എസ് അഹമദ് ബാവയുടെ പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള 4000 ചതുരശ്ര അടിയുള്ള വീടാണ് നീക്കുന്നത്. അടിത്തറ താഴ്ന്ന് നില്‍ക്കുന്ന കെട്ടിടങ്ങള്‍, […]

മഞ്ചേശ്വരം: ഹൗസ് ലിഫ്റ്റിംഗ് ആന്റ് റീ ലൊക്കേറ്റിംഗ് ടെക്‌നോളജിയിലൂടെ മഞ്ചേശ്വരത്ത് ഇരുനില വീട് അതേപടി ഉയര്‍ത്തി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് നാട്ടുകാര്‍ക്ക് കൗതുകമായി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ മാറ്റിയത് ശ്രദ്ധേയമായിരുന്നു. ജില്ലയില്‍ ആദ്യമായാണ് വീട് ഇത്തരത്തില്‍ മുന്നോട്ട് നീക്കുന്നത്. മംഗളൂരുവിലെ അടക്ക വ്യാപാരി മഞ്ചേശ്വരം രാഗം ഹോട്ടലിന് സമീപത്തെ യു.എസ് അഹമദ് ബാവയുടെ പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള 4000 ചതുരശ്ര അടിയുള്ള വീടാണ് നീക്കുന്നത്. അടിത്തറ താഴ്ന്ന് നില്‍ക്കുന്ന കെട്ടിടങ്ങള്‍, ചെരിഞ്ഞ് നില്‍ക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് പലയിടത്തും ഈ ടെക്‌നോളജി ഉപയോഗിച്ച് മാറ്റിയത്. താഴ്ചയുള്ള സ്ഥലത്തായതിനാലും വീട് റോഡരികില്‍ വേണമെന്ന ആഗ്രഹത്തോടെയുമാണ് അഹമദ് ബാവ വീട് മുന്നോട്ടേക്ക് നീക്കുന്നത്. ഹരിയാനയിലെ ഒരാള്‍ക്കാണ് 70 ലക്ഷം രൂപയ്ക്ക് കരാര്‍ നല്‍കിയത്. ഹരിയാന സ്വദേശികളായ 20ലേറെ തൊഴിലാളികളാണ് ജോലി ചെയ്തുവരുന്നത്. നിരവധി ഹൈഡ്രോളിക് ജാക്കുകള്‍ സ്ഥാപിച്ചാണ് വീട് നീക്കുന്നത്. വീടിന്റെ ചുറ്റുഭാഗത്തേയും മണ്ണ് നീക്കിയതിന് ശേഷം പല ഭാഗത്തായി ഒന്നര അടി ഇടവിട്ട് ജാക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജാക്ക് വെക്കുന്നതിന് മുന്നോടിയായി വീടിന്റെ പല ഭാഗത്തായി ഇരുമ്പ് ചാനലുകള്‍ കൊണ്ട് വെല്‍ഡ് ചെയ്യും. പ്രത്യേകമായി ഉണ്ടാക്കിയ കട്ടകള്‍ കൊണ്ട് തറ നിര്‍മ്മിച്ച ശേഷമാണ് പ്രത്യേക ഉപകരണങ്ങള്‍ കൊണ്ട് വീട് മുന്നോട്ട് നീക്കുന്നത്. വീടിന്റെ ഭാഗം പുതിയ തറയില്‍ എത്തിച്ച ശേഷം ജാക്കുകള്‍ മാറ്റും. മൂന്നരമാസംമുമ്പാണ് ഇവിടെ പ്രവൃത്തി ആരംഭിച്ചത്. നാലരമാസം കൊണ്ട് പണി പൂര്‍ത്തിയാകുമെന്നാണ് പറയുന്നത്. ദിനേന നൂറുകണക്കിന് ആളുകളാണ് വീട് മാറ്റല്‍ പ്രവൃത്തി കാണാന്‍ എത്തുന്നത്.