വിശ്വസുന്ദരി പട്ടം നേടാതെ തന്നെ മിസ് യൂണിവേഴ്‌സ് വേദിയില്‍ താരമായി ബഹ്‌റൈന്‍ സുന്ദരി; ബിക്കിനിക്കിടയില്‍ വേറിട്ട് നീളന്‍ ഗൗണ്‍ ധരിച്ച് റാമ്പിലെത്തി മനാര്‍ നദീം ദേയാനി

ടെല്‍അവീവ്: മിസ് യൂണിവേഴ്‌സ് 2021 ല്‍ വിജയിയായി ലോകത്്തിന്റെ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് ഇന്ത്യക്കാരിയായ 21കാരി ഹര്‍നാസ് സന്ധു. എന്നാല്‍ ഇതിനിടയില്‍ വിശ്വസുന്ദരി പട്ടം നേടാതെ തന്നെ മിസ് യൂണിവേഴ്‌സ് വേദിയില്‍ താരമായിരിക്കുകയാണ് ബഹ്‌റൈന്‍ സുന്ദരി മനാര്‍ നദീം ദേയാനി. മനാറിന്റെ വേറിട്ട വേഷമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. സ്വിംസ്യൂട്ട് പ്രിലിമിനറി മത്സരത്തിലായിരുന്നു സംഭവം. ബിക്കിനിയും മറ്റും ധരിച്ച് എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാര്‍ മത്സരത്തിനെത്തിയപ്പോള്‍, ഇരുപത്തിയഞ്ചുകാരിയായ നദീം ശരീരം ഏതാണ്ട് പൂര്‍ണമായും മറയ്ക്കുന്ന കറുത്ത വസ്ത്രമണിഞ്ഞുകൊണ്ടാണ് റാമ്പില്‍ പ്രത്യക്ഷപ്പെട്ടത്. […]

ടെല്‍അവീവ്: മിസ് യൂണിവേഴ്‌സ് 2021 ല്‍ വിജയിയായി ലോകത്്തിന്റെ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് ഇന്ത്യക്കാരിയായ 21കാരി ഹര്‍നാസ് സന്ധു. എന്നാല്‍ ഇതിനിടയില്‍ വിശ്വസുന്ദരി പട്ടം നേടാതെ തന്നെ മിസ് യൂണിവേഴ്‌സ് വേദിയില്‍ താരമായിരിക്കുകയാണ് ബഹ്‌റൈന്‍ സുന്ദരി മനാര്‍ നദീം ദേയാനി. മനാറിന്റെ വേറിട്ട വേഷമാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

സ്വിംസ്യൂട്ട് പ്രിലിമിനറി മത്സരത്തിലായിരുന്നു സംഭവം. ബിക്കിനിയും മറ്റും ധരിച്ച് എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാര്‍ മത്സരത്തിനെത്തിയപ്പോള്‍, ഇരുപത്തിയഞ്ചുകാരിയായ നദീം ശരീരം ഏതാണ്ട് പൂര്‍ണമായും മറയ്ക്കുന്ന കറുത്ത വസ്ത്രമണിഞ്ഞുകൊണ്ടാണ് റാമ്പില്‍ പ്രത്യക്ഷപ്പെട്ടത്. കറുത്ത ജമ്പ്‌സ്യൂട്ട് ധരിച്ച്, സാംസ്‌കാരികവും മതപരവുമായ വിശ്വാസങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടെത്തിയ നദീമിനെ നിറ കൈയ്യടികളോടെ സദസ് വരവേറ്റു.

ഇതൊരു ചരിത്ര നിമിഷമാണെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് നദീമിനെ പ്രശംസിച്ചത്. ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിയായ നദീം ജനിച്ചതും വളര്‍ന്നതും ബഹ്റൈനിലെ റിഫയിലാണ്. പതിനെട്ട് വയസുള്ളപ്പോള്‍ ദുബൈയിലേക്ക് താമസം മാറുകയായിരുന്നു.

Related Articles
Next Story
Share it