ഗാസയില്‍ കനത്ത ബോംബിംഗ്; ആയുധങ്ങളുമായി യു.എസ് വിമാനവും യുദ്ധക്കപ്പലും ഇസ്രയേലില്‍
ടെല്‍ അവീവ്: ഗാസയില്‍ അഞ്ചാം ദിവസവും ഇസ്രയേല്‍ ബോംബാക്രമണം തുടരുന്നു. ഗാസയില്‍ മാത്രമായി ആയിരത്തോളം പേര്‍ മരിച്ചു. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ നിവാസികള്‍. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്.അതിനിടെ, ഇസ്രയേലിന് കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ച് യു.എസ് രംഗത്ത്. അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐ.ഡി.എഫ്) അറിയിച്ചു. എന്തൊക്കെ ആയുധങ്ങളാണ് ഉള്ളതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആയുധങ്ങളുമായി യു.എസ് യുദ്ധവിമാനവും ഇസ്രയേലില്‍ എത്തി. മെഡിറ്ററേനിയന്‍ […]

ടെല്‍ അവീവ്: ഗാസയില്‍ അഞ്ചാം ദിവസവും ഇസ്രയേല്‍ ബോംബാക്രമണം തുടരുന്നു. ഗാസയില്‍ മാത്രമായി ആയിരത്തോളം പേര്‍ മരിച്ചു. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ നിവാസികള്‍. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്.
അതിനിടെ, ഇസ്രയേലിന് കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ച് യു.എസ് രംഗത്ത്. അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐ.ഡി.എഫ്) അറിയിച്ചു. എന്തൊക്കെ ആയുധങ്ങളാണ് ഉള്ളതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആയുധങ്ങളുമായി യു.എസ് യുദ്ധവിമാനവും ഇസ്രയേലില്‍ എത്തി. മെഡിറ്ററേനിയന്‍ കടലില്‍ യു.എസ്.എസ് ജെറാള്‍ഡ് പടക്കപ്പലെത്തി. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണ് ഇത്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രണമണത്തില്‍ മരിച്ചവരുടെ എണ്ണം 900 കടന്നു. വെസ്റ്റ് ബാങ്കില്‍ 21 പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയില്‍ അഞ്ചാം ദിവസവും കനത്ത ബോബാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്.
കുടിവെള്ളവും ഭക്ഷ്യ വസ്തുക്കളും ഇല്ലാതെ ഗാസ നിവാസികള്‍ വന്‍ ദുരന്തമാണ് അഭിമുഖീകരിക്കുന്നത്. അഞ്ച് ദിവസമായി മേഖലയില്‍ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉള്‍ക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകര്‍ന്നതായി ഐക്യരാഷട്ര സഭ വ്യക്തമാക്കി. കാനഡ അടക്കം കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രയേലില്‍ നിന്ന് പൗരന്മാരെ രക്ഷപ്പെടുത്താന്‍ നീക്കം തുടങ്ങി.
ഇന്നലെ ഹമാസ് ഭരണത്തിലുള്ള ഗാസയില്‍ ഇസ്രയേല്‍ സൈന്യം ധനകാര്യ മന്ത്രാലയവും ബാങ്കും തകര്‍ത്തിരുന്നു. ഇതിനൊപ്പം ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ ധനമന്ത്രി മന്ത്രി അബു ഷംല കൊല്ലപ്പെട്ടു.
അതേസമയം ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ആദ്യ പ്രതികരണവുമായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാട്മിര്‍ പുടിന്‍ രംഗത്തെത്തി. പശ്ചിമേഷ്യയില്‍ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്ന് റഷ്യന്‍ പ്രസിഡണ്ട് പ്രതികരിച്ചു.
ഹമാസിന്റെ ആക്രമണത്തില്‍ 14 യു.എസ് പൗരന്മാര്‍ കൊല്ലപ്പെട്ടതായി യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍ അറിയിച്ചു. ഹമാസ് ബന്ദികളാക്കയിവരില്‍ യു.എസ് പൗരന്മാരുമുണ്ടെന്നും ഇത് തീര്‍ത്തും ക്രൂരമായ പ്രവര്‍ത്തിയാണെന്നും അദ്ദേഹം ഇന്നലെ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരിച്ചു.
അതിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇസ്രയേല്‍ നേതാക്കളുമായി ബ്ലിങ്കണ്‍ കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ അറിയിച്ചു.