ഇന്ത്യാന ആസ്പത്രിയില്‍ ടി.എ.വി.ഐ ചികിത്സയിലൂടെ ഹൃദ്രോഗിക്ക് പുതുജന്മം

മംഗളൂരു: ഇന്ത്യാന ആസ്പത്രിയില്‍ സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയിലൂടെ പ്രായമായ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സങ്കീര്‍ണമായ ട്രാന്‍സ് കത്തീറ്റര്‍ ആര്‍ടിക് വാല്‍വ് ഇംപ്ലാന്റേഷനും കൊറോണറി ബ്ലോക്കുകള്‍ നീക്കാനുള്ള ആന്‍ജിയോ പ്ലാസ്റ്റിയും നടത്തിയാണ് ഗോവ സ്വദേശി അഹ്‌മദിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റും ആസ്പത്രി മാനേജിംഗ് ഡയറക്ടറുമായ ഡോ. യൂസഫ് കുമ്പളയുടെ നേതൃത്വത്തിലാണ് രോഗിയെ ചികിത്സിച്ചത്. കടുത്ത അയോട്ടിക് വാള്‍വ് തകരാറും ഒന്നില്‍ കൂടുതല്‍ ബ്ലോക്കുകളും ശ്വാസ തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ട അഹ്‌മദ് നേരത്തെ രണ്ട് തവണ ഹൃദയശസ്ത്രക്രിയക്ക് വിധേയനാവുകയും […]

മംഗളൂരു: ഇന്ത്യാന ആസ്പത്രിയില്‍ സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയിലൂടെ പ്രായമായ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സങ്കീര്‍ണമായ ട്രാന്‍സ് കത്തീറ്റര്‍ ആര്‍ടിക് വാല്‍വ് ഇംപ്ലാന്റേഷനും കൊറോണറി ബ്ലോക്കുകള്‍ നീക്കാനുള്ള ആന്‍ജിയോ പ്ലാസ്റ്റിയും നടത്തിയാണ് ഗോവ സ്വദേശി അഹ്‌മദിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റും ആസ്പത്രി മാനേജിംഗ് ഡയറക്ടറുമായ ഡോ. യൂസഫ് കുമ്പളയുടെ നേതൃത്വത്തിലാണ് രോഗിയെ ചികിത്സിച്ചത്. കടുത്ത അയോട്ടിക് വാള്‍വ് തകരാറും ഒന്നില്‍ കൂടുതല്‍ ബ്ലോക്കുകളും ശ്വാസ തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ട അഹ്‌മദ് നേരത്തെ രണ്ട് തവണ ഹൃദയശസ്ത്രക്രിയക്ക് വിധേയനാവുകയും വാള്‍വ് മാറ്റിവെക്കുകയും ചെയ്തിരുന്നു. രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ അനിവാര്യമാണെന്ന് കണ്ടെത്തിയെങ്കിലും പ്രായക്കൂടുതല്‍ പ്രശ്‌നമായിരുന്നു. ഇതേ തുടര്‍ന്നാണ് ശസ്ത്രക്രിയ കൂടാതെയുള്ള വാള്‍വ് മാറ്റല്‍ ചികിത്സയായ ട്രാന്‍സ് കത്തീറ്റര്‍ ആര്‍ടിക് വാല്‍വ് ഇംപ്ലാന്റേഷനും (ടി.എ.വി.ഐ.) ആന്‍ജിയോ പ്ലാസ്റ്ററിയിലൂടെയുള്ള ബ്ലോക്ക് നീക്കം ചെയ്യുകയും നടത്തിയത്. രോഗി അസുഖം ഭേദപ്പെട്ട് ആസ്പത്രി വിട്ടു. യൂയഫ് കുമ്പളക്ക് പുറമെ ഡോ. മഞ്ചുനാഥ് സുരേഷ് പണ്ഡിറ്റ്, ഡോ. സിദ്ധാര്‍ത്ഥ് വി.ടി., ഡോ. ലത ആര്‍, ഡോ. പ്രാച്ചി ശര്‍മ്മ എന്നിവരാണ് ടീമില്‍ ഉണ്ടായിരുന്നത്. ടി.എ.വി.ഐ. ചികിത്സയില്‍ വിദഗ്ധനാണ് ഡോ. യൂസഫ് കുമ്പള. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യാനാ ആസ്പത്രിയിലാണ് ആദ്യമായി ഈ രീതിയിലുള്ള ചികിത്സ നടത്തിയത്.

Related Articles
Next Story
Share it