Begin typing your search above and press return to search.
എന്തുകൊണ്ട് രാവിലെ ചൂടുവെള്ളം കുടിക്കണം; അറിയാം ഗുണങ്ങള്‍
നിങ്ങളുടെ ഒരു ദിനം ആരംഭിക്കുന്നത് ചൂടുവെള്ളം കുടിച്ചുകൊണ്ടാണെങ്കില്‍ ആ ദിനം ശാരീരികമായും മാനസികമായും മികച്ച അനുഭവം പ്രദാനം ചെയ്യുമെന്നാണ് കണ്ടെത്തല്‍. ശരീരത്തലെ വിഷാംശം ഇല്ലാതാക്കുന്നത് മുതല്‍ മികച്ച ദഹനപ്രക്രിയക്ക് സഹായിക്കുന്നത് വരെ ചൂടുവെള്ളം കുടിക്കുന്നത് കൊണ്ടുണ്ടാവുന്ന ഗുണം വളരെ മികച്ചതാണ്. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത് ദഹനപ്രക്രിയക്ക് സഹായിക്കുന്ന എന്‍സൈമുകളെ ഉത്തേജിപ്പിക്കു. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തും. ശരീരത്തിലെ അമിത കലോറി കുറക്കാനും ഒരു ദിവസത്തെ മികച്ചതാക്കാനും സഹായിക്കും.
ശരീരത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കുന്നു. കരളിനെ ശുദ്ധമാക്കുകയും കിഡ്‌നി പ്രവര്‍ത്തനങ്ങളെ പരിപോഷിക്കുകയും ചെയ്യുന്നു.
ദഹനപ്രക്രിയ എളുപ്പമാക്കി മലബന്ധം ഇല്ലാതാക്കുന്നു.
രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം വര്‍ധിപ്പിക്കുന്നു. അവയവങ്ങളിലേക്കും കലകളിലേക്കും മികച്ച ഓക്‌സിജന്‍ എത്തിക്കുന്നതിലേക്കും ഇത് സഹായിക്കുന്നു.
ചര്‍മ്മത്തിന്റെ തിളക്കം കൂട്ടി യൗവ്വനം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിനുള്ള വിഷാംശം നീക്കാന്‍ സഹായിക്കുന്നു
Next Story