കുട്ടികളിലെ വയറുവേദന; കാരണങ്ങളും പരിഹാരങ്ങളും അറിയാം

കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ മാതാപിതാക്കള്‍ക്ക് മാത്രമല്ല കുടുംബത്തിലെ എല്ലാവര്‍ക്കും വളരെ അധികം ശ്രദ്ധ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ അവര്‍ക്ക് ചെറിയ അസുഖം വന്നാല്‍ പോലും അത് കുടുംബത്തെ മൊത്തത്തില്‍ ബാധിക്കും.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പരിഹാരം കണ്ടില്ലെങ്കില്‍ വലിയ വെപ്രാളമായിരിക്കും. കുട്ടികള്‍ക്ക് വേദന വിവരിക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം. ഈ സാഹചര്യത്തില്‍ രോഗനിര്‍ണയം വലിയ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങള്‍, കാരണങ്ങള്‍, ചികിത്സാ രീതികള്‍ എന്നിവ മനസ്സിലാക്കുന്നത് കുട്ടികള്‍ക്ക് കൃത്യമായ പരിചരണം ഉറപ്പാക്കാന്‍ കഴിയും.
വയറുവേദനയുടെ കാരണങ്ങള്‍
പല കാരണങ്ങള്‍ കൊണ്ടും കുഞ്ഞുങ്ങള്‍ക്ക് വയറുവേദന വരാം. അവ എന്തൊക്കെയാണെന്ന് നോക്കാം.
1.ഭക്ഷണസാധനങ്ങളോടുള്ള അലര്‍ജി
2.മലബന്ധം കാരണം വയറിന്റെ താഴ് ഭാഗത്ത് വേദന വരാം
3.അസിഡിറ്റി കൊണ്ട് വയറിന്റെ മേല്‍ഭാഗത്ത് വേദന വരാം
4.ഭക്ഷ്യവിഷബാധ വയറുവേദനയുടെ ഒരു പ്രധാന കാരണമാണ്. ഇത് വൈറസ് കൊണ്ടോ ബാക്ടീരിയ കൊണ്ടോ ഉണ്ടാകാം.
കാരണങ്ങള്‍
1. എയറോഫാഗിയ
വയറുവേദനയുടെ ഒരു കാരണമാണ് എയറോഫാഗിയ. ഈ രോഗമുള്ളവര്‍ വായു അധികമായി ഉള്ളിലേക്കെടുക്കുകയും ഇത് വയറിലെത്തി വേദനയുണ്ടാക്കുകയും ചെയ്യുന്നു. ഏമ്പക്കം, ഇക്കിള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയവ ഇതുമൂലം ഉണ്ടാകാം.
2. കീടങ്ങളുടെ കടിയേറ്റാല്‍
രോഗമല്ലാത്ത മറ്റ് ഏതെങ്കിലും ബാഹ്യമായ കാരണം കൊണ്ടും കുഞ്ഞുങ്ങള്‍ക്ക് വയറുവേദന വരാം. ഉദാഹരണത്തിന് ഏതെങ്കിലും കീടങ്ങളുടെ കടിയേറ്റാല്‍ കുഞ്ഞുങ്ങള്‍ക്ക് വയറുവേദന വരാം. കറുത്ത ചിലന്തി കടിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് വയറുവേദനയുണ്ടാകാറുണ്ട്.
3. മൈഗ്രേന്‍
തലവേദനയുണ്ടാകുമ്പോള്‍ പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടാകുന്നത് സാധാരണമാണ്. ഇതിനെ മൈഗ്രേന്‍ വയറുവേദന എന്നു വിശേഷിപ്പിക്കുന്നു.
4. ഗ്യാസ്‌ട്രോഎന്ററൈറ്റിസ്
വയറുവേദനയുടെ മറ്റൊരു പ്രധാന കാരണമാണ് ഗ്യാസ്‌ട്രോ എന്ററൈറ്റിസ്. വൈറസ് കൊണ്ടോ ബാക്ടീരിയ കൊണ്ടോ ഉണ്ടാകുന്ന ഈ രോഗത്തില്‍ വയറുവേദനക്ക് പുറമെ ഛര്‍ദ്ദിയും വയറിളക്കവുമുണ്ടാകുന്നു
ഇരുപത്തിനാല് മണിക്കൂറിനകം വേദന കുറയുന്നില്ലെങ്കില്‍ അല്ലെങ്കില്‍ വേദന കൂടുതലാവുകയാണെങ്കില്‍ കുഞ്ഞിനെ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറുടെ അടുത്ത് എത്തിക്കണം. ചിലപ്പോള്‍ അത് മറ്റ് ഏതെങ്കിലും ഗൗരവകരമായ രോഗത്തിന്റെ ലക്ഷണമാകാം.
വയറുവേദനക്ക് കാരണമാവുന്ന ഗൗരവകരമായ രോഗങ്ങള്‍
1.ഹെര്‍ണിയ കൊണ്ട് വയറുവേദന വരാം.
2.അപ്പന്‍ഡിസൈറ്റിസ്
ഉടനടി ചികില്‍സ ആവശ്യമുള്ള ഒരു രോഗമാണ് ഇത്. ഇല്ലെങ്കില്‍ ജീവന് തന്നെ ആപത്താണ്. വയറിനുള്ളിലെ അപ്പന്‍ഡിക്‌സില്‍ അണുബാധയുണ്ടാവുകയും അതില്‍ പഴുപ്പ് നിറയുകയും ചെയ്യുന്നതാണ് ഈ രോഗത്തിന് കാരണം. എത്രയും പെട്ടെന്ന് അത് നീക്കം ചെയ്തില്ലെങ്കില്‍ കുഞ്ഞിന് ആപത്താണ്.
3. വിഷാംശം
കുഞ്ഞുങ്ങള്‍ അറിയാതെ വിഷാംശമുള്ളതെന്തെങ്കിലും സ്പര്‍ശിക്കുകയോ, തിന്നുകയോ, ശ്വസിക്കുകയോ ചെയ്ത് ശരീരത്തില്‍ വിഷാംശം കലര്‍ന്നാല്‍ വയറുവേദന വരാം.
4. വയറിലുണ്ടാകുന്ന ട്യൂമര്‍ കൊണ്ട് വയറു വേദന വരാം.
5.ദഹനനാളികളിലുണ്ടാകുന്ന അണുബാധ മൂലം വയറുവേദന വരാം.
6. പിത്താശയത്തിലുണ്ടാകുന്ന കല്ല് കൊണ്ട് വയറു വേദന വരാം.
7. അള്‍സര്‍
വയറിലുണ്ടാകുന്ന അള്‍സര്‍ വയറുവേദനയുണ്ടാക്കുന്ന മറ്റൊരു രോഗമാണ്. വയറിനകത്ത് കുടലിനെ ആവരണം ചെയ്തിരിക്കുന്ന പാളികളിലാണ് ഇത് രൂപപ്പെടുക. പെപ്റ്റിക് അള്‍സര്‍ എന്ന രോഗാവസ്ഥയില്‍ കുഞ്ഞുങ്ങള്‍ക്ക് രാത്രി വയറുവേദനയുണ്ടാകും.
8.ഏതെങ്കിലും സാധനം വിഴുങ്ങിയാല്‍
കുഞ്ഞ് അറിയാതെ എന്തെങ്കിലും വിഴുങ്ങിയാല്‍ അതായത് നാണയം, മുത്ത്, മഞ്ചാടിക്കുരു എന്നിവ കുഞ്ഞിന് കഠിനമായ വയറുവേദനയുണ്ടാകും. ഈ അവസരത്തില്‍ ഡോക്ടറെ കാണണമെന്നില്ല. പക്ഷെ അപകടമൊന്നുമില്ലെന്നുറപ്പ് വരുത്താന്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തുന്നതും നല്ലതാണ്.
പെട്ടെന്ന് ഡോക്ടറെ കാണിക്കേണ്ട സന്ദര്‍ഭം
1. ഛര്‍ദ്ദി പന്ത്രണ്ടു മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനിന്നാല്‍
2. ശ്വാസമെടുക്കാന്‍ കുഞ്ഞിനു ബുദ്ധിമുട്ടുണ്ടെന്നു തോന്നിയാല്‍
3. രണ്ടു ദിവസത്തില്‍ കൂടുതല്‍ വയറിളക്കം നീണ്ടു നിന്നാല്‍
4. ത്വക്കില്‍ ചുവന്ന പാടുകളും തടിപ്പുമുണ്ടായാല്‍
5. വയറു വല്ലാതെ മുറുകിയ പോലെ കാണപ്പെട്ടാല്‍
6. വയറില്‍ എന്തെങ്കിലും മുറിവ് ഉണ്ടായതിനു ശേഷമാണ് അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതെങ്കില്‍
7. ഒരാഴ്ചയിലധികം സമയം വേദന നീണ്ടുനിന്നാല്‍
8. ശരീരോഷ്മാവ് 100 ഡിഗ്രി കടന്നാല്‍
9. ശരീരഭാരം പെട്ടെന്നു കുറഞ്ഞാല്‍
10. കടുത്ത വേദന വയറിന്റെ ഒരു ഭാഗത്തു നിന്നും മറുഭാഗത്തേക്ക് നീങ്ങിയാല്‍
11. മൂത്രമൊഴിക്കാന്‍ കുഞ്ഞിനു ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍
12. വേദന കൂടുകയോ ഇടവിട്ടു വേദന വരുകയോ ചെയ്താല്‍
13. പുക്കിളിനു ചുറ്റും വേദന വന്നാലും വയറിന്റെ ഇടതുവശത്ത് വേദന വന്നാലും ഡോക്ടറെ കാണണം
14. കുഞ്ഞ് വല്ലാതെ വിളറി വിയര്‍ത്ത് അസുഖക്കാരനെപ്പോലെ കാണപ്പെട്ടാല്‍
15. കുഞ്ഞിനു തീരെ വിശപ്പില്ലാതെയായാല്‍
16.ഛര്‍ദ്ദിയില്‍ രക്തം കണ്ടാല്‍
രോഗനിര്‍ണയം
ഒരു സ്‌പെഷലിസ്റ്റ് ഡോക്ടര്‍ കുഞ്ഞിനെ പരിശോധിക്കുന്നത് നന്നായിരിക്കും. ഡോക്ടറെ കാണിക്കുമ്പോള്‍ ഡോക്ടര്‍ ആദ്യം തന്നെ വേദന എന്തുകൊണ്ടാണ് ഉണ്ടായതെന്ന് അറിയാന്‍ ശ്രമിക്കും. അണുബാധ, ഭക്ഷ്യവിഷബാധ, അലര്‍ജി എന്നിവക്കൊന്നും മറ്റ് ടെസ്റ്റുകളുടെ ആവശ്യമില്ല. കൂടുതല്‍ ഗൗരവമേറിയ രോഗങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍ ഡോക്ടര്‍ മറ്റു ടെസ്റ്റുകള്‍ ചെയ്യാനാവശ്യപ്പെടും.
മലം, മൂത്രം, രക്തം ഇവയുടെ പരിശോധനയുണ്ടാകും. വയറിന്റെ എക്‌സ്‌റേ, ആന്തരാവയവങ്ങള്‍ പരിശോധിക്കാന്‍ സിടി സ്‌കാന്‍ എന്നിവയുണ്ടാകും. രോഗത്തിന്റെ തീവ്രത അനുസരിച്ച് മറ്റ് ടെസ്റ്റുകള്‍ ചെയ്യാന്‍ ആവശ്യപ്പെടാം.
കുഞ്ഞുങ്ങള്‍ക്ക് വയറുവേദന പലപ്പോഴും ഉണ്ടാവാറുണ്ട്. ചില മുന്‍കരുതലുകള്‍ മാതാപിതാക്കള്‍ എടുക്കുകയാണെങ്കില്‍ വയറുവേദന ഇടക്കിടെ വരുന്നത് ഒഴിവാക്കാം. പലപ്പോഴും കുഞ്ഞുങ്ങളുടെ വയറുവേദന ദഹനക്കുറവ്, മലബന്ധം, അണുബാധ എന്നിവ കൊണ്ടാണുണ്ടാകുന്നതാണ്.
ഇത് തടയാനുള്ള മാര്‍ഗങ്ങള്‍
കുഞ്ഞിനെ വാരിവലിച്ച് തിന്നാന്‍ അനുവദിക്കരുത്. ഭക്ഷണം കുറച്ച് കുറച്ച് കൊടുക്കണം. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാന്‍ കുഞ്ഞിനെ ശീലിപ്പിക്കണം. ഇവയിലെ ഫൈബര്‍ മലബന്ധം ഒഴിവാക്കും. കുഞ്ഞിനെ വ്യക്തിശുചിത്വം ശീലിപ്പിക്കണം. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈ വൃത്തിയായി കഴുകണമെന്ന് പറഞ്ഞ് പഠിപ്പിക്കുക. ഇത് അണുബാധ തടയും. രാത്രി ഭക്ഷണം കഴിഞ്ഞ ഉടന്‍ ഉറങ്ങാന്‍ അനുവദിക്കരുത്. ഇത് ദഹനക്കേടുണ്ടാക്കും. ധാരാളം വെള്ളം കുടിക്കാന്‍ ശീലിപ്പിക്കുക. ഇത് ശരീരത്തിന്റെ പൊതുവിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കും.
വയറുവേദനക്ക് കൊടുക്കാവുന്ന ചില മരുന്നുകള്‍
അസിഡിറ്റിക്ക് പെപ്‌സിഡ്, സാന്‍ടാക്ക് പോലെയുള്ള അന്റാസിഡുകള്‍ കൊടുക്കാം. കാമിലോഫിന്‍ ഗോള്‍ബ്ലാഡര്‍, കിഡ്‌നി എന്നിവയിലെ കല്ലുകള്‍ക്ക് നല്‍കിവരുന്നു. ഗ്യാസ് കൊണ്ടുണ്ടാവുന്ന വയറുവേദനക്ക് ഗ്യാസ് എക്‌സ്, മൈലാന്റ്ാ ഗ്യാസ് എന്നീ മരുന്നുകള്‍ കൊടുക്കാം. ഇമോഡിയം, പെപ്‌റ്റോ ബിസ്‌മോള്‍ എന്നിവ വയറിളക്കത്തിന് ശമനം ഉണ്ടാക്കുന്നു.
ഡോക്‌സിസൈക്കിലിന്‍ വിവിധ ബാക്ടീരിയ കൊണ്ടുള്ള അണുബാധക്ക് നല്ലതാണ്. ഫാമോടൈഡിന്‍ അള്‍സറിന് നല്‍കുന്നതാണ്. ഈ മരുന്നുകളുടെ വിവരണം മാതാപിതാക്കളുടെ അറിവിലേക്ക് മാത്രമായുള്ളതാണ്. ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് മാത്രമെ കുഞ്ഞുങ്ങള്‍ക്ക് ഇവ നല്‍കാവൂ.