ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്; ലിവര്‍ ക്യാന്‍സറിന്റെ സാധ്യതയാകാം
പലവിധ കാരണങ്ങളാലും ലിവര്‍ ക്യാസര്‍ ഉണ്ടാകാം

നിരവധി വ്യത്യസ്ത കടമകള്‍ നിര്‍വഹിക്കുന്ന മനുഷ്യ ശരീരത്തിലെ അതിപ്രധാനമായ ഒരു ആന്തരികാവയവമാണ് കരള്‍. ആമാശയത്തിന്റെ മുകളില്‍ വലതുഭാഗത്തായാണ് കരള്‍ സ്ഥിതി ചെയ്യുന്നത്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിര്‍മിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്‌കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ കരള്‍ പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ടുതന്നെ കരളിനെ കേടുകൂടാതെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്.
കരളിനെ ബാധിക്കുന്ന ഒരു അര്‍ബുദമാണ് ലിവര്‍ ക്യാന്‍സര്‍. പലവിധ കാരണങ്ങളാലും ലിവര്‍ ക്യാസര്‍ ഉണ്ടാകാം. കരളിനെ ബാധിക്കുന്ന അര്‍ബുദമായ ലിവര്‍ ക്യാന്‍സര്‍ കേസുകള്‍ ഇന്നത്തെ കാലത്ത് കൂടി വരികയാണ്. തിരക്കിട്ട ജീവിത സാഹചര്യമാണ് അതിന് കാരണം. മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത കൂട്ടുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
സ്ത്രീകളേക്കാള്‍ പുരുഷന്‍മാരെയാണ് ലിവര്‍ ക്യാന്‍സര്‍ ബാധിക്കുന്നത്. നാല് ഘട്ടങ്ങളായാണ് കരളില്‍ ക്യാന്‍സര്‍ വ്യാപിക്കുന്നത്. എന്നാല്‍ ഇത് പലരും തിരിച്ചറിയുന്നത് അവസാന ഘട്ടത്തിലാണ്. കരളിലെ അര്‍ബുദം പെട്ടെന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നവയാണ്. മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളിലൂടെയാണ് ശരീരത്തില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് മനസ്സിലാവുക. എന്നാല്‍ ഇവ മറ്റു രോഗങ്ങള്‍ ആയതിനാല്‍ പ്രാധാന്യവും ശ്രദ്ധയും നല്‍കുകയും ഇല്ല എന്നതാണ് സത്യം.
ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ്, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരള്‍ രോഗങ്ങള്‍ പലപ്പോഴും കരള്‍ ക്യാന്‍സര്‍ സാധ്യതയ്ക്ക് കാരണമാകുന്നു. പലപ്പോഴും കരള്‍ ക്യാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ ദഹനക്കേടാണെന്ന് തെറ്റിധരിക്കപ്പെടാറുണ്ട്. ഭക്ഷണം കഴിച്ചതിനുശേഷം ഉണ്ടാകുന്ന അസ്വസ്ഥതയെയാണ് ദഹനക്കേട് സൂചിപ്പിക്കുന്നത്. ദഹനക്കേട് എന്ന് തെറ്റിധരിക്കാവുന്ന ലിവര്‍ ക്യാന്‍സറിന്റെ രണ്ട് ലക്ഷണങ്ങള്‍ ഇതാ:
1. വയര്‍ നിറഞ്ഞതായി തോന്നുന്നത്: അല്‍പം ഭക്ഷണമേ കഴിച്ചുള്ളുവെങ്കിലും വയര്‍ നിറഞ്ഞതായി തോന്നുന്നത് ചിലപ്പോള്‍ കരള്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം.
2. ഓക്കാനം, ചര്‍ദ്ദി:ഇടയ്ക്കിടയ്ക്കുള്ള ഓക്കാനം, ചര്‍ദ്ദി തുടങ്ങിയവയാണ് മറ്റൊരു ലക്ഷണം. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ഛര്‍ദ്ദി ശ്രദ്ധിക്കുന്നത് നല്ലതാണ്.
കരള്‍ ക്യാന്‍സറിന്റെ മറ്റ് ലക്ഷണങ്ങള്‍
3. മഞ്ഞപ്പിത്തം: പലപ്പോഴും പലര്‍ക്കും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് മഞ്ഞപ്പിത്തം. എന്നാല്‍ ലിവര്‍ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മഞ്ഞപ്പിത്തം. ചര്‍മ്മം, കണ്ണ്, മൂത്രം എന്നിവയെല്ലാം മഞ്ഞ നിറമായി മാറുന്നു. കരള്‍ പ്രവര്‍ത്തന രഹിതമാകുമ്പോള്‍ ശരീരത്തിലെ വിഷാംശത്തേയും അധികമുള്ള ബിലിറുബിനേയും പുറന്തള്ളാനാവാതെ ശരീരം പ്രതിസന്ധിയില്‍ ആവുന്നു.
4. ശരീരഭാരം കുറയുക: ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക. പെട്ടെന്ന് അമിതമായി ശരീരഭാരം കുറയുന്നത് കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
5. അടിവയറിന് വേദന: ഒരു കാരണവുമില്ലാതെ അടിവയറിന് വേദന അനുഭവപ്പെടുക.
6. മഞ്ഞ നിറം: ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നതും ശ്രദ്ധിക്കണം.
7. ചര്‍മത്തില്‍ ചൊറിച്ചില്‍: ചര്‍മ്മം അകാരണമായി ചൊറിയുന്നതും ഒരു ലക്ഷണമാകാം.
8. അമിതമായ ക്ഷീണം : എപ്പോഴും അമിതമായി ക്ഷീണം തോന്നുക, ഉത്സാഹമില്ലായ്മ, ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുക
9. ചര്‍മ്മത്തിലെ മാറ്റങ്ങള്‍
ഇവയെല്ലാം ലിവര്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുകയും അസുഖം സ്ഥിരീകരിച്ചാല്‍ ചികിത്സ തേടേണ്ടതും ആണ്.