ഓറഞ്ച്.. 'ഓര്‍മ്മ'യ്ക്ക് ബെസ്റ്റ്; പിന്നെയുമുണ്ട് ഗുണങ്ങള്‍

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളും മസാച്ചുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ഓറഞ്ചിന്റെ സവിശേഷ ഗുണങ്ങള്‍ കണ്ടെത്തി. മികച്ച മാനസികാരോഗ്യം പ്രദാനം ചെയ്യുന്നതിനും ഓര്‍മ ശക്തി വര്‍ധിപ്പിക്കാനും ഓറഞ്ച് സഹായകരമാകുന്നുവെന്നാണ് കണ്ടെത്തല്‍. നിത്യേന ഒരു ഓറഞ്ച് കഴിക്കുന്നത് വിഷാദ രോഗത്താലുള്ള പ്രശ്‌നങ്ങള്‍ 20 ശതമാനം കുറക്കുമെന്നാണ് കണ്ടെത്തല്‍. സിട്രസ് അടങ്ങിയ ഫലങ്ങള്‍ക്ക് കുടലിലെ ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യന്റെ മാനസിക നിലയെ പരിപോഷിപ്പിക്കുന്ന ഹോര്‍മോണുകളായ ഡോപമിനെയും സെറാടോണിനെയും സ്വാധീനിക്കുന്ന കുടലിലെ ബാക്ടീരിയയുടെ വളര്‍ച്ചയെ ഓറഞ്ച് പ്രോത്സാഹിപ്പിക്കുന്നു. ഒരു ലക്ഷം വനിതകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളിലൂടെയാണ് ഇത് തെളിയിച്ചത്.

വിഷാദ രോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ ആപ്പിളിനോ വാഴപ്പഴത്തിനോ സാധിക്കില്ല. അത് സിട്രസ് ഫ്രൂട്ടുകള്‍ക്ക് മാത്രമേ സാധിക്കൂ എന്നാണ് പഠനം എടുത്ത് പറയുന്നത്.

വൈറ്റമിന്‍ സി ധാരാളം അടങ്ങിയതാണ് ഓറഞ്ച്. ന്യൂറോണുകളുടെ വളര്‍ച്ച കൃത്യമാക്കാന്‍ വൈറ്റമിന്‍ സി സഹായിക്കുന്നു. കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും ഇത് സഹായകരമാകുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഇത് പിന്തുണ നല്‍കുന്നു.

ബി.എം.സി മൈക്രോ ബയോം ജേര്‍ണലിലാണ് പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it