സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറായി കന്യാസ്ത്രീ; സംസ്ഥാനത്ത് ആദ്യം

മറയൂര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റ് കന്യാസ്ത്രീ ഡോ.ജീന്‍ റോസ് എന്ന റോസമ്മ തോമസ്. ഒരു കന്യാസ്ത്രീ ഇത് ആദ്യമായാണ് സംസ്ഥാനത്ത് ഈ ചുമതലയില്‍ എത്തുന്നത്. മറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഡോ.ജീന്‍ റോസ് ചുമതല ഏറ്റെടുത്തത്.

അഗതികളുടെ സഹോദരിമാര്‍ (സിസ്റ്റേഴ്‌സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ട്) എന്ന സന്യാസി സമൂഹത്തിലെ അംഗമായ ഡോ. റോസമ്മ തോമസ്, ബെംഗളൂരു സെയ്ന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസും അനസ്‌തേഷ്യ വിഭാഗത്തില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയത്.

സഭയുടെ നിയന്ത്രണത്തിലുള്ള മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ 10 വര്‍ഷത്തിലധികം സേവനം അനുഷ്ഠിച്ചശേഷമാണ് പി.എസ്.സി. പരീക്ഷ എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത്. രണ്ടുവര്‍ഷം മുമ്പ് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് ആദ്യനിയമനം ലഭിച്ചത്.

Related Articles
Next Story
Share it