കൊളസ്‌ട്രോളും പ്രമേഹവുമുണ്ടോ ? കാണാതെ പോകരുത് കശുവണ്ടിയുടെ ഗുണങ്ങള്‍

നവംബര്‍ 23 ദേശീയ കശുവണ്ടി ദിനം:

ഇന്ന് ദേശീയ കശുവണ്ടി ദിനം. വിദേശത്ത് നിന്നെത്തി രാജ്യത്ത് സുലഭമായ കശുവണ്ടിയുടെ പോഷക ഗുണങ്ങളും ആവശ്യകതയും സമൂഹത്തിലേക്ക് എത്തിക്കാനാണ് ഈ ദിനം പ്രാധാന്യം നല്‍കുന്നത്. പോര്‍ച്ചുഗീസ് വാക്കായ 'കാജു' വില്‍ നിന്നാണ് കാഷ്യൂ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ക്രീം ആക്കാനും ചുമ്മാ കൊറിക്കാനും സാലഡില്‍ ചേര്‍ക്കാനും ഒക്കെ കശുവണ്ടി ഇന്ന് പ്രധാന ഘടകമാണ്. സ്വാദ് നല്‍കുന്നതിനപ്പുറം പോഷക ഗുണങ്ങളാല്‍ സമ്പന്നമാണ് കശുവണ്ടി. മിനറല്‍സും മികച്ച കൊഴുപ്പും അടങ്ങിയ കശുവണ്ടി പ്രോട്ടീന്റെ കലവറയാണ്. അതുകൊണ്ട് തന്നെ സൂപ്പര്‍ ഫൂഡ് എന്ന പേരിലാണ് കശുവണ്ടി അറിയപ്പെടുന്നത്.


ഹൃദയാരോഗ്യം സംരക്ഷിക്കാനും എല്ലുകള്‍ക്ക് ബലമേകാനും പ്രതിരോധം വര്‍ധിപ്പിക്കാനും ശരീരഭാരം കുറക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കശുവണ്ടി സഹായിക്കുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രമേഹം നിയന്ത്രിക്കാനും ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും കശുവണ്ടി കഴിക്കാം. മഗ്നീഷ്യം , വൈറ്റമിന്‍ ബി6, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയും കശുവണ്ടിയില്‍ സമ്പുഷ്ടമാണ്. ഒരു ദിവസം 5 മുതല്‍ 10 വരെ കശുവണ്ടി കഴിക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.


ബ്രസീലാണ് കശുവണ്ടിയുടെ ജന്‍മദേശം. ആമസോണ്‍ വനാന്തരങ്ങളില്‍ വളര്‍ന്നിരുന്ന കശുവണ്ടിയെ ലോകത്ത് പരിചയപ്പെടുത്തിയത് പോര്‍ച്ചുഗീസുകാരണ്.ഇന്ന് ബ്രസീലിനെ കൂടാതെ വിയറ്റ്‌നാം , ഇന്ത്യ ഉള്‍പ്പെടെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലും വാണിജ്യാവശ്യത്തിനായി കശുവണ്ടി ഉല്‍പ്പാദിപ്പിക്കുന്നു. കശുവണ്ടി കൊണ്ടുള്ള എണ്ണയും ചീസും ബട്ടറും ആണ് പ്രധാനമായി ഉല്‍പ്പാദിപ്പിക്കുന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it