തൈരില്‍ ഉപ്പ് ചേര്‍ക്കുന്നത് നല്ലതാണോ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കഴിക്കാന്‍ ഏറെ ആഗ്രഹിക്കുന്ന ഒരു പാനീയമാണ് തൈര്. ഉപ്പ് ചേര്‍ത്തും മധുരം ചേര്‍ത്തുമെല്ലാം ഇത് കഴിക്കാറുണ്ട്. രണ്ട് രീതിയില്‍ കഴിച്ചാലും കുഴപ്പമില്ല. ഭക്ഷണത്തില്‍ പ്രധാനിയായ തൈര് ദിവസവും കഴിക്കുന്നത് ആരോഗ്യപ്രദമാണെന്ന് ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു. വിറ്റാമിനുകള്‍, പ്രോട്ടീന്‍, കാല്‍സ്യം എന്നിവയാല്‍ സമ്പുഷ്ടമായ തൈരില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യപ്രദമാണോ എന്ന ആശങ്ക ചിലര്‍ക്കെങ്കിലും ഉണ്ട്.
എന്നാല്‍ അത്തരം ആശങ്ക ഒന്നും തന്നെ വേണ്ട. തൈരിന്റെ രുചി വര്‍ധിപ്പിക്കാന്‍ ഉപ്പ് ഏറെ സഹായിക്കും എന്നതുകൊണ്ടുതന്നെ ചെറിയ അളവില്‍ ഉപ്പ് ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഭീഷണിയല്ല. രാത്രിയില്‍ തൈര് കഴിക്കുമ്പോള്‍ ഉപ്പ് ചേര്‍ത്ത് തന്നെ കഴിക്കണമെന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു.
കാരണം ഉപ്പ് ചേര്‍ക്കുമ്പോള്‍ ദഹനം എളുപ്പത്തിലാകും എന്നത് തന്നെ. എന്നിരുന്നാലും തൈര് അമ്ലത്വം കൂടുതലുള്ള ഭക്ഷ്യവസ്തുവായതിനാല്‍ കൂടുതല്‍ ഉപ്പ് ചേര്‍ത്ത് ഒരിക്കലും കഴിക്കരുത്. അത് പിത്തരസം, കഫം എന്നിവ വര്‍ധിപ്പിക്കാന്‍ ഇടയാക്കും.
കടയില്‍ നിന്നും വാങ്ങുന്ന തൈരില്‍ കൊഴുപ്പിന്റെ അളവ് വളരെ കുറവായിരിക്കും. എന്നാല്‍ വീട്ടിലുണ്ടാക്കുന്നതില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് വളരെ കുറഞ്ഞ അളവില്‍ മാത്രം ഉപ്പ് ചേര്‍ത്താല്‍ മതിയാകും. വീട്ടില്‍ പാല് പുളിപ്പിച്ച് തൈര് ഉണ്ടാക്കുമ്പോള്‍ മുകള്‍ ഭാഗത്ത് വെള്ളം കാണാന്‍ സാധിക്കും. ഈ വെള്ളത്തില്‍ ഉപ്പുണ്ട്.
അതുകൊണ്ട് തൈര് കഴിക്കുമ്പോള്‍ കൂടുതല്‍ അളവില്‍ ഉപ്പ് ചേര്‍ക്കേണ്ടതില്ല. ഏറ്റവും മികച്ചത്, ഉപ്പ് ഒട്ടും ചേര്‍ക്കാതെ തൈര് കഴിക്കുക എന്നത് തന്നെയാണ്. മധുരം വേണുന്നവര്‍ക്ക് രുചിയ്ക്കു വേണ്ടി മാത്രം ഒരല്പം ശര്‍ക്കര ചേര്‍ക്കാം.
നല്ല കട്ട തൈര് വീട്ടില്‍ തയാറാക്കാം
കടയില്‍ നിന്ന് വാങ്ങുന്ന തൈരിനെക്കാള്‍ വളരെ ആരോഗ്യകരമാണ് വീട്ടില്‍ തൈര് ഉണ്ടാക്കുന്നത്. എന്നാല്‍ തൈര് ഉണ്ടാക്കുന്നതിലെ ബുദ്ധിമുട്ട് കാരണമാണ് പലരും കടയില്‍ നിന്നും വാങ്ങുന്നത്. പാല്‍ തിളപ്പിച്ച് അരമണിക്കൂറില്‍ നല്ല കട്ട തൈര് ഉണ്ടാക്കാം. അതിനുള്ള അടിപൊളി പൊടിക്കൈ ഇതാ
ചേരുവകള്‍
പാല്‍ നന്നായി തിളപ്പിച്ചതിനുശേഷം ചെറുതായി ചൂടാറാന്‍ വയ്ക്കുക. ചെറിയ ചൂടില്‍ ഇതിലേക്ക് 1 ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇനി ഒരു കാസറോളില്‍ തിളച്ച വെള്ളം ഒഴിച്ച് അതിലേക്ക് ഈ പാത്രം ഇറക്കി വയ്ക്കുക. കാസറോള്‍ അടച്ച് അര മണിക്കൂര്‍ മാറ്റി വയ്ക്കുക. കട്ട തൈര് തയാര്‍.