വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

മനുഷ്യ ശരീരത്തിലെ ഒരു പ്രധാന അവയവമാണ് വൃക്കകള്‍. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളെ രക്തത്തില്‍ നിന്ന് അരിച്ചു നീക്കുന്ന അവയവങ്ങളാണ് വൃക്കകള്‍. വിഷവസ്തുക്കളും അമിതമായ ദ്രാവകങ്ങളുമെല്ലാം വൃക്കകള്‍ ഇത്തരത്തില്‍ നമ്മുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്യുന്നു.
ശരീരത്തിലെ പൊട്ടാസ്യം, സോഡിയം എന്നിവയുടെ തോതിനെ ബാലന്‍സ് ചെയ്ത് നിര്‍ത്താനും വൃക്കകള്‍ സഹായിക്കുന്നു. രക്തസമ്മര്‍ദം മുതല്‍ എല്ലുകളുടെ കരുത്തുവരെ പല കാര്യങ്ങളെയും നിയന്ത്രിക്കുന്ന ഹോര്‍മോണുകളും വൃക്കകള്‍ ഉല്‍പാദിപ്പിക്കുന്നു.
ഇന്നത്തെ മാറിവരുന്ന ജീവിത സാഹചര്യത്തില്‍ പലപ്പോഴും ആരോഗ്യ സംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ പറ്റിയെന്ന് വരില്ല. അതുകൊണ്ടുതന്നെ വൃക്കരോഗികളുടെ എണ്ണവും കൂടി വരുന്നു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.
ഇത്തരത്തില്‍ പലവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന വൃക്കകള്‍ പണി മുടക്കിയാല്‍ ശരീരത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞു കൂടാന്‍ ഇടയാകും. അതുകൊണ്ടുതന്നെ വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ സാഹചര്യം ഒഴിവാക്കി വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഇനി പറയുന്ന ഭക്ഷണ വിഭവങ്ങള്‍ സഹായകരമാണ്.
1. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലം തെരഞ്ഞെടുക്കാം. ഇതിനായി ആദ്യം ഡയറ്റില്‍ നിന്നും പഞ്ചസാരയും കാര്‍ബോഹൈട്രേറ്റും ഒഴിവാക്കുക. മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ വൃക്കകളുടെ ആരോഗ്യത്തിന് നന്നല്ല. കോളകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമശീതളപാനീയങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക.
2. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. ആരോഗ്യമുള്ള ഒരാള്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. അതേസമയം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അളവ് നിശ്ചയിക്കുന്നതും നല്ലതാണ്.
3.ആരോഗ്യകരമായ ഫാറ്റ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിനായി അവക്കാഡോ, നട്‌സ് തുടങ്ങിയവ കഴിക്കാം.
4. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക. ഉപ്പിന്റെ അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
5. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ഇതിനായി ഫൈബര്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക. സസ്യാഹാരങ്ങളും കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
6.കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയില്‍ കല്ല് വരാതിരിക്കാന്‍ സഹായിക്കും.
7. മദ്യപാനം ഒഴിവാക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
8. ഫാറ്റി ഫിഷ്
ചൂര, സാല്‍മണ്‍, ട്രൗട്ട് പോലുള്ള ഫാറ്റി ഫിഷുകള്‍ പ്രോട്ടീനും ഒപ്പം ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയതാണ്. ഇവ രക്തത്തിലെ ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കുകയും രക്തസമ്മര്‍ദം ലഘൂകരിക്കുകയും ചെയ്യും. വൃക്കരോഗികള്‍ കഴിക്കുന്ന മീനിലെ ഫോസ്ഫറസ്, പൊട്ടാസ്യം തോതിനെ കുറിച്ച് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
9. കാബേജ്
പൊട്ടാസ്യവും സോഡിയവും കുറഞ്ഞ കാബേജില്‍ ഫൈബര്‍, വൈറ്റമിന്‍ സി, കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. സാലഡിലും സാന്‍ഡ് വിച്ചിലുമെല്ലാം രുചിയും ഗുണവും വര്‍ധിപ്പിക്കാന്‍ കാബേജ് ചേര്‍ക്കാവുന്നതാണ്.
10. ക്രാന്‍ബെറി
ഹൃദയത്തിന്റെയും ദഹനവ്യവസ്ഥയുടെയും ആരോഗ്യത്തിനു ക്രാന്‍ബെറി നല്ലതാണ്.
11. ബ്ലൂബെറി
ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ ബ്ലൂബെറി വൃക്കളെ സംരക്ഷിക്കുന്നു
12. കാപ്‌സിക്കം
വിവിധ നിറങ്ങളില്‍ ലഭ്യമായ കാപ്‌സിക്കം വൈറ്റമിന്‍ ബി6, ബി9, സി, കെ, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ്. ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം തോത് കുറഞ്ഞതിനാല്‍ ഇവ വൃക്കകള്‍ക്ക് ഗുണപ്രദമാണ്.
നല്ല തോതില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ വൃക്കരോഗികള്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവൂ.