മുഖക്കുരു വില്ലനാകുന്നുണ്ടോ? പാടുകള്‍ എളുപ്പം മാറ്റാം

കൗമാരക്കാരുടെയും യുവതികളുടേയുമെല്ലാം പ്രധാന പ്രശ്‌നമാണ് മുഖക്കുരു. എത്ര അണിഞ്ഞൊരുങ്ങിയാലും മുഖക്കുരു ആ സൗന്ദര്യത്തെ മുഴുവനും ഇല്ലാതാക്കുന്നു എന്നാണ് ഇവരുടെ വിചാരം. മുഖക്കുരു മാറിയാലും അതിന്റെ പാടുകള്‍ ചര്‍മ്മത്തില്‍ തന്നെ ഉണ്ടാകും. മുഖക്കുരു കളയാനായി കണ്ണില്‍ കണ്ട സൗന്ദര്യ വര്‍ധക വസ്തുക്കളെല്ലാം വാങ്ങി ഉപയോഗിക്കുന്നതും ഇവര്‍ പതിവാക്കുന്നു. ഇത് ആരോഗ്യത്തിന് തന്നെ ദോഷം വരുത്തുന്നു.

എന്നാല്‍ ഇത്തരക്കാര്‍ വിഷമിക്കേണ്ട, മുഖക്കുരുവും പാടുകളും അകറ്റി ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഫേഷ്യലുകള്‍ ഉണ്ട്. അവയെ പരിചയപ്പെടാം.

പപ്പായ

മുഖക്കുരുവിന് നല്ലൊരു പരിഹാര മാര്‍ഗമാണ് പപ്പായ. ചെറിയ കഷ്ണങ്ങളാക്കി ഉടച്ചെടുത്ത പപ്പായ അരകപ്പ് എടുക്കാം. രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ തേനും അതിലേക്ക് ചേര്‍ത്ത് ഇളക്കിയെടുക്കാം. മുഖത്തും കഴുത്തിലും ഇത് പുരട്ടാം. 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

ഉലുവ വെള്ളം

ഉലുവ വെള്ളം പതിവായി കുടിക്കുന്നത് മുഖക്കുരു കുറയ്ക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, ചര്‍മ്മത്തിന് നിറവും സ്വാഭാവിക തിളക്കവും നല്‍കുന്നു.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍ പൊടിയും മുഖക്കുരുവിന് നല്ലൊരു പരിഹാര മാര്‍ഗമാണ്. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കലര്‍ത്തിയെടുക്കുക. ഈ മിശ്രിതം മുഖക്കുരുവില്‍ പുരട്ടി 10 മിനിറ്റ് വച്ചശേഷം കഴുകി കളയാം.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ് ളമേറ്ററി സവിശേഷത മുഖക്കുരു തടയുന്നതിനൊപ്പം പാടുകള്‍ മായ്ക്കാനും സഹായിക്കുന്നു. അത് മുഖത്ത് പുരട്ടി 20 മിനിറ്റിനുശേഷം കഴുകി കളയാം. പതിവായി ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു കുറയ്ക്കും.

കാപ്പിപ്പൊടി

ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേക്ക് ഒന്നര ടീസ്പൂണ്‍ പച്ചപ്പാല്‍ ചേര്‍ത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടുക. 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

കടലമാവ് തേന്‍

ഒരു ടീസ് പൂണ്‍ കടലമാവിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിനുശേഷം കഴുകി കളയാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. എന്നിരുന്നാലും മുഖക്കുരു കൂടുതലായാല്‍ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

Related Articles
Next Story
Share it