കണ്‍തടങ്ങളിലെ കറുപ്പ് നിറം അകറ്റാം; വഴികള്‍ ഇതാ

ഇന്നത്തെ തിരക്ക് പിടിച്ച ജീവിത സാഹചര്യത്തില്‍ പലര്‍ക്കും തങ്ങളുടെ ആരോഗ്യ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാറില്ല. അതുകൊണ്ടുതന്നെ പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നു. ചെറുപ്രായത്തില്‍ തന്നെ ആരോഗ്യവും സൗന്ദര്യം ഇല്ലാതാകുന്നത് പലരും അഭിമുഖീരിക്കുന്ന പ്രശ്‌നങ്ങളാണ്.
ഇത്തരത്തില്‍ പലരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് കണ്‍തടങ്ങളിലെ കറുപ്പ്. ഓരോരുത്തര്‍ക്കും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാകാം കണ്ണുകള്‍ക്ക് താഴെയും മുകളിലുമായി കറുപ്പ് ഉണ്ടാകുന്നത്. മാനസിക സമ്മര്‍ദ്ദം, പ്രായം, ഉറക്കക്കുറവ് തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാം. ചില അസുഖങ്ങള്‍, പോഷകക്കുറവ് എന്നിവയും കണ്ണുകളുടെ ചുറ്റുമുള്ള ചര്‍മത്തെ ബാധിക്കും.
ഫോണിലും ലാപ് ടോപ്പിലും അധിക സമയം നോക്കുന്നത് കണ്ണിന് താഴെ കറുപ്പ് നിറം വരുന്നതിന് കാരണമാകും. ഫോണ്‍ നോക്കുന്നത് പലപ്പോഴും ക്ഷീണം, ചൊറിച്ചില്‍, വരണ്ട കണ്ണുകള്‍ എന്നിവയ്ക്ക് കാരണമാകുന്നു. അല്‍പം ആശ്വാസം കിട്ടാന്‍ കണ്ണ് തിരുമ്മുമ്പോള്‍ കണ്ണിന് താഴെയുള്ള ചര്‍മ്മം ഇരുണ്ടതായി മാറും. പ്രായമാകുന്നതിന് അനുസരിച്ചും കണ്‍തടങ്ങളില്‍ കറുപ്പ് നിറം ആകും.
കണ്‍തടത്തിലെ കറുപ്പ് നിറത്തെ അകറ്റാനുള്ള വഴികള്‍:
പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നത് കണ്‍തടത്തിലെ കറുപ്പ് നിറത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. പോഷകങ്ങള്‍, പഴങ്ങള്‍, സാലഡുകള്‍, തൈര്, ചീര എന്നിവ ധാരാളം കഴിക്കുക.
പോഷകങ്ങള്‍
തവിടുനീക്കം ചെയ്യാത്ത ധാന്യങ്ങള്‍, പാട നീക്കിയ പാല്‍, പനീര്‍, ബീന്‍സ് എന്നിവയും കണ്‍തടത്തിലെ കറുപ്പ് നിറം ഇല്ലാതാക്കും.
കുക്കുമ്പര്‍
കുക്കുമ്പര്‍ നല്‍കുന്ന അത്ഭുതകരമായ ചര്‍മ്മ ഗുണങ്ങളെക്കുറിച്ച് അറിയുമല്ലോ. വിറ്റാമിന്‍ സി, കെ എന്നിവയ്ക്കൊപ്പം ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഇത്. വിറ്റാമിന്‍ സി കണ്ണിന് താഴെയുള്ള ഭാഗത്തെ തണുപ്പിക്കുമ്പോള്‍ തിളക്കമുള്ളതാക്കുന്നു.
തക്കാളിനീര്
ഒരു സ്പൂണ്‍ തക്കാളിനീര് കണ്ണുകള്‍ക്ക് താഴെയുള്ള ഭാഗത്ത് പുരട്ടി 15 മിനിട്ട് വയ്ക്കുക.
ഉരുളക്കിഴങ്ങ്
രണ്ട് സ്പൂണ്‍ ഉരുളക്കിഴങ്ങ് നീരില്‍ വെള്ളരി നീര് ചേര്‍ത്ത് കണ്‍തടത്തില്‍ പുരട്ടാം. ഉരുളക്കിഴങ്ങ് കണ്ണിന്റെ പാടുകള്‍ കുറയ്ക്കാനും ഇരുണ്ട വൃത്തങ്ങള്‍ ഇല്ലാതാക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
വെള്ളരി നീര്
രണ്ട് സ്പൂണ്‍ വെള്ളരി നീരില്‍ നാരങ്ങാനീര് ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്.
എന്നാല്‍ ഇതുകൊണ്ടുമാത്രം കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറ്റാന്‍ സാധിക്കില്ല. ആരോഗ്യകരമായ ജീവിത ശൈലികളും, നല്ല ഉറക്കവും എല്ലാം ഇതിന് പ്രധാനമാണ്.
മേക്കപ്പ് ചെയ്യുമ്പോള്‍
മേക്കപ്പ് ചെയ്യുമ്പോള്‍ കണ്ണുകള്‍ക്ക് താഴെയുള്ള ഭാഗം കൂടുതല്‍ ശ്രദ്ധിക്കുക. കണ്‍തടം ശക്തിയായി മസാജ് ചെയ്യുന്നത് ഒഴിവാക്കുക. ക്ലെന്‍സിങ് ക്രീം കോട്ടണില്‍ പുരട്ടി കണ്ണിലെ മേക്കപ്പ് നീക്കം ചെയ്യാം.
ഐ ക്രീം
അണ്ടര്‍ ഐ ക്രീം പുരട്ടുന്നത് കണ്ണുകള്‍ക്ക് താഴെയുള്ള കറുപ്പ് നീക്കാന്‍ സഹായിക്കും. കിടക്കുന്നതിനുമുന്‍പ് അണ്ടര്‍ ഐ ക്രീം പുരട്ടി 10 മിനുട്ട് കഴിഞ്ഞ് മൃദുവായി പുരട്ടുക.
റോസ് വാട്ടര്‍
ശീതീകരിച്ച ശുദ്ധമായ പനിനീരില്‍ ഒരു കോട്ടണ്‍ ബോള്‍ മുക്കി എല്ലാ ദിവസവും 10 മിനിറ്റ് കണ്ണുകളില്‍ വയ്ക്കുക. ഈ ലളിതമായ ദിനചര്യ ചര്‍മ്മത്തിന് ജലാംശം നല്‍കുകയും ആരോഗ്യമുള്ളതായി തോന്നുകയും ചെയ്യും, അതുവഴി കറുത്ത പാടുകള്‍ കുറയ്ക്കും. കണ്ണിന് ആരോഗ്യവും നല്‍കുന്നു.
എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക
ഏതാനും തുള്ളി ബദാം ഓയില്‍ അല്ലെങ്കില്‍ വിറ്റാമിന്‍ ഇ ഓയില്‍ ഉപയോഗിച്ച് കണ്ണിന് താഴെയുള്ള ഭാഗത്ത് മൃദുവായി മസാജ് ചെയ്യുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും നഷ്ടപ്പെട്ട ഈര്‍പ്പം നിറയ്ക്കാനും സഹായിക്കും. ഇത് വഴി കണ്ണിന്റെ കറുപ്പ് കുറയ്ക്കുന്നു.
ബദാം ക്രീം
ബദാം അടങ്ങിയ അണ്ടര്‍ ഐ ക്രീം പുരട്ടുന്നത് ഉത്തമം.
അണ്ടര്‍-ഐ മാസ്‌ക്
ഒരു പാത്രത്തില്‍, 2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ അസംസ്‌കൃത പാല്‍, അര ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ പേസ്റ്റ് ആകുന്നതുവരെ യോജിപ്പിക്കുക. പേസ്റ്റ് കണ്ണിന് താഴെയുള്ള ഭാഗത്ത് പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയുക. മഞ്ഞളും നാരങ്ങാനീരും ചര്‍മ്മത്തിന് തിളക്കം നല്‍കും, മറുവശത്ത് പാല്‍ മോയ്‌സ്ചറൈസ് ചെയ്യും.