സ്ത്രീവിരുദ്ധ പരാമര്‍ശം: മുന്‍ ജപ്പാനീസ് പ്രധാനമന്ത്രി കൂടിയായ ടോക്യോ ഒളിമ്പിക്‌സ് തലവന്‍ രാജിവെച്ചു

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. തന്റെ പ്രസ്താവനയ്ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് അദേഹത്തിന്റെ രാജി പ്രഖ്യാപനം. അനുയോജ്യമല്ലാത്ത തന്റെ പ്രസ്താവന പ്രശ്നങ്ങള്‍ക്ക് കാരണമായതായി അദേഹം പറഞ്ഞു. മീറ്റിങ്ങുകളില്‍ സ്ത്രീകള്‍ ആവശ്യത്തിലധികം സംസാരിക്കുന്നു. അവര്‍ക്ക് ചുരുക്കി സംസാരിക്കാന്‍ അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ജൂലൈ മുതല്‍ ഒളിമ്പിക്സ് നടത്തുക എന്നതാണ് പ്രധാനം. എന്റെ സാന്നിധ്യം അതിന് തടസ്സമാകരുതെന്ന് എനിക്ക് […]

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. തന്റെ പ്രസ്താവനയ്ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് അദേഹത്തിന്റെ രാജി പ്രഖ്യാപനം. അനുയോജ്യമല്ലാത്ത തന്റെ പ്രസ്താവന പ്രശ്നങ്ങള്‍ക്ക് കാരണമായതായി അദേഹം പറഞ്ഞു.

മീറ്റിങ്ങുകളില്‍ സ്ത്രീകള്‍ ആവശ്യത്തിലധികം സംസാരിക്കുന്നു. അവര്‍ക്ക് ചുരുക്കി സംസാരിക്കാന്‍ അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

ജൂലൈ മുതല്‍ ഒളിമ്പിക്സ് നടത്തുക എന്നതാണ് പ്രധാനം. എന്റെ സാന്നിധ്യം അതിന് തടസ്സമാകരുതെന്ന് എനിക്ക് ആഗ്രഹമുള്ളതിനാല്‍ രാജി വെക്കുന്നതായി വെള്ളിയാഴ്ച നടന്ന പ്രത്യേക സമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി കൂടിയാണ് മോറി. എന്നാല്‍ ഇദ്ദേഹത്തിന് പകരം ആര് ചുമതലയേല്‍ക്കുമെന്നതില്‍ വ്യക്തതയില്ല.

Related Articles
Next Story
Share it