കുമ്പള: ബംബ്രാണയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് ആറരപവന്‍ സ്വര്‍ണ്ണാഭരണവും 3000 രൂപയും കവര്‍ന്നു. ബംബ്രാണ ലക്ഷം വീട് കോളനിയിലെ കൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ച. ശനിയാഴ്ച വീട്ടുകാര്‍ വീടുപൂട്ടി ബന്ധുവീട്ടിലേക്ക് പോയിരുന്നു.
ഇന്നലെ വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.