കണ്ണൂരില്‍ 1.12 കോടി രൂപയുടെ കുഴല്‍പ്പണവുമായി 5 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരിലെ കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം ഒരുകോടി 12 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ വാഹന പരിശോധനക്കിടെയാണ് കണക്കില്‍പെടാത്ത പണം പിടികൂടിയത്. കര്‍ണാടക-കണ്ണൂര്‍ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേരില്‍ നിന്നാണ് പണം കണ്ടെത്തിയത്. സഞ്ചിയില്‍ സൂക്ഷിച്ച നിലയിലും ശരീരത്തില്‍ കെട്ടിവെച്ച നിലയിലുമായിരുന്നു പണം. മലപ്പുറത്തേക്കാണ് പണം കൊണ്ടുപോകുന്നതെന്നും അവിടെ എത്തിക്കാനായിരുന്നു തങ്ങള്‍ക്ക് നിര്‍ദ്ദേശമെന്നും പിടിയിലായവര്‍ പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തില്‍ എത്തിയ […]

കണ്ണൂര്‍: കണ്ണൂരിലെ കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം ഒരുകോടി 12 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ വാഹന പരിശോധനക്കിടെയാണ് കണക്കില്‍പെടാത്ത പണം പിടികൂടിയത്. കര്‍ണാടക-കണ്ണൂര്‍ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേരില്‍ നിന്നാണ് പണം കണ്ടെത്തിയത്. സഞ്ചിയില്‍ സൂക്ഷിച്ച നിലയിലും ശരീരത്തില്‍ കെട്ടിവെച്ച നിലയിലുമായിരുന്നു പണം. മലപ്പുറത്തേക്കാണ് പണം കൊണ്ടുപോകുന്നതെന്നും അവിടെ എത്തിക്കാനായിരുന്നു തങ്ങള്‍ക്ക് നിര്‍ദ്ദേശമെന്നും പിടിയിലായവര്‍ പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തില്‍ എത്തിയ വാഹനം എക്‌സൈസ് സംഘം പരിശോധിക്കുന്നതിനിടയില്‍ വാഹനത്തിലുണ്ടായിരുന്നവര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സംഘം വിശദമായ പരിശോധന നടത്തുകയായിരുന്നു. ഒരാളുടെ ദേഹം പരിശോധിക്കുന്നതിനിടയില്‍ പണക്കെട്ടുകള്‍ അടങ്ങിയ സഞ്ചി ശരീരത്തില്‍ കെട്ടിവെച്ച നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് മറ്റുനാലുപേരേയും പരിശോധിക്കുകയായിരുന്നു. എക്‌സൈസ് സംഘം കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

Related Articles
Next Story
Share it