ഫ്രാന്‍സിന്റെ ഇസ്ലാം വിരുദ്ധതയില്‍ പ്രതിഷേധിച്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ ദേശീയ ടീമില്‍ നിന്ന് രാജിവെച്ചോ? വിശദീകരണവുമായി താരം തന്നെ രംഗത്ത്

പാരിസ്: തിങ്കളാഴ്ച രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സന്ദേശമായിരുന്നു ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ ഫ്രാന്‍സിന്റെ ഇസ്ലാം വിരുദ്ധതയില്‍ പ്രതിഷേധിച്ച് ദേശീയ ടീമില്‍ നിന്ന് രാജിവെച്ചു എന്നത്. സന്ദേശം കിട്ടിയ പലരും ഉടനെ മറ്റുള്ള ഗ്രൂപ്പുകളിലും സ്വന്തം വാളിലും പങ്കുവെച്ച് സായൂജ്യമടഞ്ഞു. വാര്‍ത്ത ലോകവ്യാപകമായി കാട്ടുതീ പോലെ പടര്‍ന്നതോടെ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി. താന്‍ ദേശീയ ടീം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ താരം തള്ളി. 'ദി സണ്‍'ന്റെ വാര്‍ത്ത 'അംഗീകരിക്കാനാത്ത വ്യാജവാര്‍ത്ത' എന്ന് ചേര്‍ത്ത് […]

പാരിസ്: തിങ്കളാഴ്ച രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സന്ദേശമായിരുന്നു ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ ഫ്രാന്‍സിന്റെ ഇസ്ലാം വിരുദ്ധതയില്‍ പ്രതിഷേധിച്ച് ദേശീയ ടീമില്‍ നിന്ന് രാജിവെച്ചു എന്നത്. സന്ദേശം കിട്ടിയ പലരും ഉടനെ മറ്റുള്ള ഗ്രൂപ്പുകളിലും സ്വന്തം വാളിലും പങ്കുവെച്ച് സായൂജ്യമടഞ്ഞു. വാര്‍ത്ത ലോകവ്യാപകമായി കാട്ടുതീ പോലെ പടര്‍ന്നതോടെ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി.

താന്‍ ദേശീയ ടീം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ താരം തള്ളി. 'ദി സണ്‍'ന്റെ വാര്‍ത്ത 'അംഗീകരിക്കാനാത്ത വ്യാജവാര്‍ത്ത' എന്ന് ചേര്‍ത്ത് താരം തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചു. 'ദി സണ്‍' ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും 'കിക്കോഫ്' അടക്കമുള്ള ഫുട്‌ബോള്‍ വെബ്‌സൈറ്റുകളിലും പോഗ്ബ രാജിവെച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. അറബിക് സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ 195 സ്‌പോര്‍ട്‌സും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് പോഗ്ബ രാജിവെച്ചതെന്നായിരുന്നു വാര്‍ത്ത. പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചെന്നാരോപിച്ച് ഒരു കൂട്ടമാളുകള്‍ സാമുവല്‍ പാറ്റിയെന്ന അധ്യാപകനെ കൊലപ്പെടുത്തിയതിന് പിന്നാലെ മാക്രോണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിട്ടുണ്ട്. ഫ്രാന്‍സിനെതിരെ ചില ഇസ്ലാമിക രാജ്യങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് വ്യാജവാര്‍ത്ത പരന്നത്. ഗിനിയയില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ പോഗ്ബ ഇസ്‌ലാം മത വിശ്വാസിയാണ്.

ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ നിര്‍ണായക സാന്നിദ്ധ്യമായിരുന്ന പോഗ്ബ ദേശീയടീമിനായി 72 ഗോളുകള്‍ നേടിയിട്ടുണ്ട്. ലോകഫുട്‌ബോളിലെ തന്നെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളാണ് പോള്‍ പോഗ്ബ. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം കൂടിയായ പോഗ്ബ 2016ല്‍ റെക്കോര്‍ഡ് തുകയ്ക്കാണ് ക്ലബിലെത്തിയത്.

Has Paul Pogba allegedly quit international football over 'Islamist terrorism' remark by French President?

Related Articles
Next Story
Share it