ഇന്ത്യയുടെ ഹര്‍നാസ് സന്ധു വിശ്വസുന്ദരി; കിരീടം ഇന്ത്യയിലെത്തുന്നത് 21 വര്‍ഷങ്ങള്‍ക്ക് ശേഷം

ടെല്‍ അവീവ്: 21 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വസുന്ദരി പട്ടം വീണ്ടും ഇന്ത്യയിലേക്ക്. പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയും ഇരുപത്തിയൊന്നുകാരിയുമായ ഹര്‍നാസ് സന്ധു ഇസ്രായേലില്‍ നടന്ന വിശ്വസുന്ദരി പട്ടം സ്വന്തമാക്കി. 2000ല്‍ ലാറാ ദത്ത വിശ്വസുന്ദരിപട്ടം നേടിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിലേക്ക് ഈ ബഹുമതി എത്തുന്നത്. 1994ല്‍ സുസ്മിത സെന്നും വിശ്വസുന്ദരിപട്ടം അണിഞ്ഞിരുന്നു. ഫൈനല്‍ റൗണ്ടില്‍ പരാഗ്വെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് ഹര്‍നാസ് സന്ധു കിരീടം നേടിയത്. ഇസ്രയേലില്‍ എയ്‌ലറ്റില്‍ നടന്ന എഴുപതാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിലെ […]

ടെല്‍ അവീവ്: 21 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വസുന്ദരി പട്ടം വീണ്ടും ഇന്ത്യയിലേക്ക്. പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയും ഇരുപത്തിയൊന്നുകാരിയുമായ ഹര്‍നാസ് സന്ധു ഇസ്രായേലില്‍ നടന്ന വിശ്വസുന്ദരി പട്ടം സ്വന്തമാക്കി. 2000ല്‍ ലാറാ ദത്ത വിശ്വസുന്ദരിപട്ടം നേടിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിലേക്ക് ഈ ബഹുമതി എത്തുന്നത്. 1994ല്‍ സുസ്മിത സെന്നും വിശ്വസുന്ദരിപട്ടം അണിഞ്ഞിരുന്നു.
ഫൈനല്‍ റൗണ്ടില്‍ പരാഗ്വെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് ഹര്‍നാസ് സന്ധു കിരീടം നേടിയത്.
ഇസ്രയേലില്‍ എയ്‌ലറ്റില്‍ നടന്ന എഴുപതാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിലെ വിജയിയായ ഹര്‍നാസിന് കഴിഞ്ഞ വര്‍ഷം മെക്‌സിക്കോയില്‍ നിന്ന് ഈ പട്ടം ചൂടിയ ആന്‍ഡ്രിയ മെസയാണ് കിരീടം അണിയിച്ചത്.
സമ്മര്‍ദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് മത്സരം വീക്ഷിക്കുന്ന യുവതികള്‍ക്ക് നിങ്ങള്‍ നല്‍കുന്ന ഉപദേശമെന്നതായിരുന്നു ഫൈനല്‍ റൗണ്ടിലെ ഒരു ചോദ്യം. ഇന്നത്തെ യുവത നേരിടുന്ന വലിയ സമ്മര്‍ദ്ദം, സ്വയം വിശ്വസിക്കുക എന്നതിലാണ്. നിങ്ങളിലെ സവിശേഷത തിരിച്ചറിയുന്നത് നിങ്ങളെ സുന്ദരമാക്കും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കി ലോകമെമ്പാടും നടക്കുന്ന കൂടുതല്‍ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം. എന്നിങ്ങനെയായിരുന്നു ഹര്‍നാസിന്റെ മറുപടി.
പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഹര്‍നാസ് നിരവധി പഞ്ചാബി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Related Articles
Next Story
Share it