മിന മന്ത്രമുഖരിതം; ഹജ്ജ് കര്‍മ്മത്തിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം നാളെ
മക്ക: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം നാളെ. മിന വിശ്വ മുസ്ലിം സംഗമ വേദിയായിരിക്കുകയാണ്. മല നിരകളുടെ മടിത്തട്ടില്‍ സദാ പ്രതിധ്വനിക്കുന്നത് പ്രപഞ്ചനാഥനുള്ള സ്‌തോത്രാലാപനങ്ങള്‍. ഭക്തിയുടെ കൂടാരങ്ങളില്‍ അലയടിക്കുന്നത് പാപമോചനത്തിനായുള്ള പ്രാര്‍ഥനാ മന്ത്രങ്ങളും. തമ്പുകളുടെ മഹാനഗരം ഹാജിമാരുടെ ലബ്ബൈക്ക മന്ത്രങ്ങളാലും പ്രാര്‍ത്ഥനകളാലും മുഖരിതമാണ്. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ജീവിത വിശുദ്ധിക്കായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയെ തീര്‍ഥാടക ലക്ഷങ്ങളുടെ സാന്നിധ്യത്താല്‍ മിനാ ശുഭ്രസാഗരമായി. പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം. നാളെയാണ് ഹജ്ജ് കര്‍മ്മത്തിന്റെ […]

മക്ക: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം നാളെ. മിന വിശ്വ മുസ്ലിം സംഗമ വേദിയായിരിക്കുകയാണ്. മല നിരകളുടെ മടിത്തട്ടില്‍ സദാ പ്രതിധ്വനിക്കുന്നത് പ്രപഞ്ചനാഥനുള്ള സ്‌തോത്രാലാപനങ്ങള്‍. ഭക്തിയുടെ കൂടാരങ്ങളില്‍ അലയടിക്കുന്നത് പാപമോചനത്തിനായുള്ള പ്രാര്‍ഥനാ മന്ത്രങ്ങളും. തമ്പുകളുടെ മഹാനഗരം ഹാജിമാരുടെ ലബ്ബൈക്ക മന്ത്രങ്ങളാലും പ്രാര്‍ത്ഥനകളാലും മുഖരിതമാണ്. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ജീവിത വിശുദ്ധിക്കായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയെ തീര്‍ഥാടക ലക്ഷങ്ങളുടെ സാന്നിധ്യത്താല്‍ മിനാ ശുഭ്രസാഗരമായി.
പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം. നാളെയാണ് ഹജ്ജ് കര്‍മ്മത്തിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം. കഴിഞ്ഞ രാപകലുകള്‍ മക്കയിലെ ഹറമില്‍ പ്രാര്‍ത്ഥനകളുമായി കഴിച്ചുകൂട്ടിയ ഹാജിമാര്‍ ഇന്നലെ വൈകിട്ടോടെയാണ് മിനായിലേക്ക് എത്തി തുടങ്ങിയത്. മക്കയില്‍ നിന്നും ബസ്സുകളിലും ഇതര വാഹനങ്ങളിലും കാല്‍നടയായുമാണ് ഹാജിമാര്‍ മിനായിലേക്ക് നീങ്ങിയത്.
ഇന്ന് മിനായില്‍ അന്തിയുറങ്ങി നാളെ സുബ്ഹ് നമസ്‌കാര ശേഷം ഹാജിമാര്‍ അറഫയെ ലക്ഷ്യമാക്കി നീങ്ങും. നാളത്തെ പകല്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളും ഖുര്‍ആന്‍ പാരായണങ്ങളുമായി അറഫയില്‍ കഴിച്ചുകൂട്ടുന്ന ഹാജിമാര്‍ ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ഒന്നിച്ച് നിര്‍വഹിച്ച് സുര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്ക് തിരിക്കും. അടുത്ത പ്രഭാതം വരെ മുസ്ദലിഫയില്‍ തങ്ങി തിരിച്ച് മിനായിലെത്തി മുന്ന് ദിനരാത്രങ്ങള്‍ മിനായില്‍ തങ്ങുന്ന ഹാജിമാര്‍ ബലിയറുത്തും ജംറകളില്‍ കല്ലെറിഞ്ഞും മക്കയില്‍ ചെന്ന് ഉംറ നിര്‍വഹിച്ചും ഹജ്ജിന്റെ മറ്റു കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും.