പുതിയ വിരമിക്കല്‍ പെന്‍ഷന്‍ നയങ്ങളുമായി കുവൈത്ത്
കുവൈത്ത് സിറ്റി: സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമത്തിന് അനുസൃതമായിട്ടുള്ള വിരമിക്കല്‍ പെന്‍ഷനുകള്‍ക്ക് പുതിയ പ്രായപരിധി നിശ്ചയിച്ച് കുവൈത്ത് മന്ത്രാലയം. ഷെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ കുവൈറ്റ് മന്ത്രിമാരുടെ കൗണ്‍സിലിന്റെ പ്രതിവാര യോഗത്തിലാണ് തീരുമാനം. 50 വയസ്സുള്ള സ്ത്രീകള്‍ക്കും 55 വയസ്സ് പ്രായമുള്ള പുരുഷന്മാര്‍ക്കും, പരമാവധി 30 വര്‍ഷത്തെ യഥാര്‍ത്ഥ സേവനമുള്ളവര്‍ക്ക് മുഴുവന്‍ വിരമിക്കല്‍ പെന്‍ഷനും അര്‍ഹതയുണ്ടെന്ന് കാബിനറ്റ് പ്രഖ്യാപിച്ചു.ഈ പെന്‍ഷന് അര്‍ഹതയുള്ള ജീവനക്കാരുടെ പട്ടിക സിവില്‍ സര്‍വീസ് ബ്യൂറോയ്ക്ക് നല്‍കുന്നതിന് സാമൂഹിക സുരക്ഷയ്ക്കുള്ള പൊതു സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേഗത്തില്‍ നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ ബ്യൂറോയ്ക്ക് നിര്‍ദ്ദേശം നല്‍കി.55 വയസ്സ് തികയുമ്പോള്‍, പുതുക്കാന്‍ സാധ്യതയില്ലാതെ, എല്ലാ തൊഴില്‍ കരാറുകളിലുുള്ള ജീവനക്കാര്‍ക്കുള്ള സേവനങ്ങള്‍ അവസാനിപ്പിക്കാനും യോഗം നിര്‍ദേശം നല്‍കി.