വിസയില്‍ തൊഴില്‍ തെറ്റായാണോ രേഖപ്പെടുത്തിയിരിക്കുന്നത്? എന്ത് ചെയ്യാം

ദുബായ്;ഗള്‍ഫ് മേഖലയിലേക്കെത്തുന്നവരുടെ വിസയില്‍ രേഖപ്പെടുത്തിയ തൊഴിലും ചെയ്യുന്ന തൊഴിലും വ്യത്യസ്തമാണെങ്കില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമോ എന്നത് എല്ലാ പ്രവാസികളെയും അലട്ടുന്ന ചോദ്യമാണ്.യു.എ.ഇ വിസ അനുവദിക്കുന്ന ചെയ്യുന്ന സമയത്ത്, യു.എ.ഇ വിസയില്‍ പരാമര്‍ശിച്ചിരിക്കുന്ന പദവി, തൊഴില്‍ കരാര്‍ പ്രകാരം ഒരു ജീവനക്കാരനും തൊഴിലുടമയും തമ്മിലുള്ള പദവിക്ക് അനുസൃതമായാണ് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊഴില്‍ കരാറിന് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പിന്തുടരേണ്ടതുണ്ട്, കൂടാതെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ സൂചിപ്പിച്ചിരിക്കുന്ന പദവി ഉള്‍പ്പെടെയുള്ള എല്ലാ ഉള്ളടക്കങ്ങളും ഓഫര്‍ ലെറ്ററില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ആയിരിക്കണം. വര്‍ക്ക് പെര്‍മിറ്റുകള്‍, ജോബ് ഓഫറുകള്‍, തൊഴില്‍ കരാറുകള്‍ എന്നിവ സംബന്ധിച്ച് 2022-ലെ മന്ത്രിതല ഉത്തരവിന്റെ നമ്പര്‍ 46-ന്റെ ആര്‍ട്ടിക്കിള്‍ 2(1) പ്രകാരമാണിത് നടപ്പാക്കുന്നത്. ഡിക്രി നിയമത്തിലെ വ്യവസ്ഥകള്‍ക്കും അതിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകള്‍ക്കും അനുസൃതമായി, ഏതെങ്കിലും തൊഴിലാളിയെ ജോലിക്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു തൊഴിലുടമ 'ആര്‍ട്ടിക്കിള്‍ (2) പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്. നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി, വിസയിലെ പദവി യഥാര്‍ത്ഥ തൊഴില്‍ പദവിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങളുടെ തൊഴിലുടമയെ അറിയിക്കുക. ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ അപേക്ഷിക്കണം. റസിഡന്‍സ് വിസയിലും യുഎഇ റസിഡന്റ് ഐഡിയിലും മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ തൊഴിലുടമയ്ക്ക് മാത്രമേ ആരംഭിക്കാന്‍ കഴിയൂ. കൂടാതെ ഇത്തരം പ്രശ്‌നങ്ങള്‍ തൊഴിലുടമയുമായി ചര്‍ച്ച ചെയ്യുകയും ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താന്‍ തൊഴിലുടമയോട് ആവശ്യപ്പെടുകയും ചെയ്യാം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it