'വെല്‍കം ടു സൗദി 34' : പാസ്‌പോര്‍ട്ട് സ്റ്റാംപ് പുറത്തിറക്കി സൗദി അറേബ്യ

റിയാദ്: ഫിഫ ലോക കപ്പ് ഫുട്‌ബോളിന് 2034ല്‍ ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി പാസ്‌പോര്‍ട്ട് പുറത്തിറക്ക് സൗദി അറേബ്യ. കാല്‍പ്പന്തുകളിയുടെ ലോകമത്സരത്തിന് വേദിയാവുന്നതിനെ ഓര്‍മപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാസ്‌പോര്‍ട്ട് സ്റ്റാംപ് പുറത്തിറക്കിയത്. സൗദിയിലേക്കെത്തുന്ന രാജ്യാന്തര യാത്രക്കാരുടെ പാസ്‌പോര്‍ട്ടില്‍ സ്റ്റാംപ് പതിപ്പിക്കും. വെല്‍കം ടു സൗദി 34 എന്ന് അറബിയില്‍ രേഖപ്പെടുത്തിയതാണ് മുദ്ര. കായിക മന്ത്രാലയവും പാസ്‌പോര്‍ട്ട് വിഭാഗവും സംയുക്തമായി സഹകരിച്ച് ആഭ്യന്തരമന്ത്രാലയം മുഖേനയാണ് മുദ്ര പുറത്തിറക്കിയത്. സൗദിയില്‍ ഉടനീളമുള്ള എല്ലാ അന്താരാഷ്ട്ര പ്രവേശന പോയിന്റുകളിലും പ്രത്യേക സ്റ്റാമ്പ് ലഭ്യമാകും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it