യു.എ.ഇ ഇലക്ട്രിക് ടാക്‌സി ഈ വര്‍ഷവസാനം; ടെസ്റ്റ് ഫ്‌ളൈറ്റ് ജൂലൈയില്‍

റോഡ് മാര്‍ഗം ഒന്നര മണിക്കൂര്‍ എടുക്കുന്ന സ്ഥലങ്ങളിലേക്ക് 10 മുതല്‍ 20 മിനിറ്റ് കൊണ്ട് എയര്‍ ടാക്‌സിയില്‍ പറന്നെത്താനാവും

അബുദാബി: ഏറെ കാത്തിരുന്ന യു.എ.ഇയുടെ ആദ്യത്തെ എയര്‍ ടാക്‌സി ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരും. ജൂലൈയില്‍ അല്‍ എയ്‌നില്‍ ടെസ്റ്റ് ഫ്‌ളൈറ്റ് പറക്കും. ഭൂമിയില്‍ നിന്ന് 500 മുതല്‍ 3000 മീറ്റര്‍ ഉയരത്തിലായിരിക്കും ടാക്‌സി പറക്കുക. എയര്‍ ടാക്‌സിക്കായി അംഗീകാരം നേടുന്നതിനുള്ള നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രത്യേക വ്യോമ പാത ഇതിനായി ക്രമീകരിക്കുമെന്നും പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ആര്‍ച്ചര്‍ ഏവിയേഷന്‍ സി.ഇ.ഒ ആദം ഗോള്‍ഡ്‌സ്‌റ്റെയിന്‍ വ്യക്തമാക്കി.

റോഡ് മാര്‍ഗം ഒന്നര മണിക്കൂര്‍ എടുക്കുന്ന സ്ഥലങ്ങളിലേക്ക് 10 മുതല്‍ 20 മിനിറ്റ് കൊണ്ട് എയര്‍ ടാക്‌സിയില്‍ പറന്നെത്താനാവും. നഗരത്തിനുള്ളില്‍ ആണെങ്കില്‍ 300 ദിര്‍ഹം മാത്രമേ ആവുകയുള്ളൂ. എയര്‍ ടാക്‌സിക്കായി അബുദാബി ക്രൂയിസ് ടെര്‍മിനലിലെ മിന സയ്യിദ് ഹെലിപോര്‍ട്ട് സജീകരിച്ചുകഴിഞ്ഞു. നൂതനമായ രൂപകല്പനയില്‍ നിര്‍മിക്കുന്ന ഇവിടെ നിന്ന് ഹെലികോപ്‌റ്റേഴ്‌സും എയര്‍ടാക്‌സികളും ഓപ്പറേറ്റ് ചെയ്യാനാവും. കഴിഞ്ഞ മാര്‍ച്ചിലാണ് എയര്‍ ടാക്‌സി സംബന്ധിച്ച് ആര്‍ച്ചര്‍ ഏവിയേഷനുമായി ഭരണകൂടം ധാരണ ഒപ്പുവെക്കുന്നത്. ആദ്യഘട്ടത്തില്‍ അബുദാബിയില്‍ മാത്രമായിരിക്കും സേവനം ലഭ്യമാകുക

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it