സ്‌കൂളുകളില്‍ എ.ഐ പഠനം നിര്‍ബന്ധമാക്കി യു.എ.ഇ

കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 12 വരെ പുതിയ പാഠ്യ പദ്ധതി ബാധകമാക്കും

അബുദാബി: അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ യു.എ.ഇയിലെ എല്ലാ സ്‌കൂളുകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠനം നിര്‍ബന്ധമാക്കാന്‍ യു.എ.ഇ. ലോകോത്തര സാങ്കേതിക വിദ്യ അനുദിനം വികസിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

എ.ഐ അധിഷ്ഠിത വിജ്ഞാനവും സാങ്കേതികവിദ്യകളെ കുറിച്ചുള്ള ഗുണപരമായ തിരിച്ചറിവുകളും യുവജനങ്ങളിലേക്ക് എത്തിക്കാനുള്ള പുതിയ സമഗ്രമായ കരിക്കുലം ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം പ്രഖ്യാപിച്ചു.

കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 12 വരെ പുതിയ പാഠ്യ പദ്ധതി ബാധകമാക്കും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it