ദുബായ് മാളിലേക്ക് പോകുന്നുണ്ടോ? ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍; താത്കാലിക പരിഷ്‌കരണം
ലോവര്‍ ഫിനാന്‍ഷ്യല്‍ എക്‌സിറ്റ് റാംപ്, ഗ്രാന്‍ഡ് ഡ്രൈവ് വാലറ്റ് സര്‍വീസസ്, അപ്പര്‍ ഫിനാന്‍ഷ്യല്‍ എക്‌സിറ്റ് റാംപ് എന്നീ സ്ഥലങ്ങള്‍ അടച്ചിടുമെന്ന് അറിയിച്ചു

ദുബായ്: 2024 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ചുവെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ദുബായ് മാള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി താത്കാലികമായി ട്രാഫിക് പരിഷ്‌കരണവും മാറ്റങ്ങളും നിലവില്‍ വന്നു. ദുബായ് മാള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശകര്‍ താത്കാലികമായി സജ്ജീകരിച്ച വഴികള്‍ തിരഞ്ഞെടുക്കണമെന്നും അറിയിപ്പുണ്ട്. ലോവര്‍ ഫിനാന്‍ഷ്യല്‍ എക്‌സിറ്റ് റാംപ്, ഗ്രാന്‍ഡ് ഡ്രൈവ് വാലറ്റ് സര്‍വീസസ്, അപ്പര്‍ ഫിനാന്‍ഷ്യല്‍ എക്‌സിറ്റ് റാംപ് എന്നീ സ്ഥലങ്ങള്‍ അടച്ചിടുമെന്ന് അറിയിച്ചു. ഈ ഭാഗങ്ങളിലൂടെയുള്ള ട്രാഫിക് ഗ്രാന്‍ഡ് ഡ്രൈവിലൂടെയും സിനിമ പി ത്രീയിലൂടെയും താത്കാലികമായി സജ്ജീകരിച്ചു. ജൂണില്‍ ഗ്രാന്‍ഡ് പാര്‍ക്കിംഗ് താത്കാലികമായി അടച്ചിടും. പുതിയ ഗ്രാന്‍ഡ് ഡ്രൈവ് ഓഗസ്റ്റില്‍ തുറന്നുനല്‍കും.
Next Story