Begin typing your search above and press return to search.
യു.എ.ഇ: മിനിമം ബാലന്‍സ് ഉയര്‍ത്തി ബാങ്കുകള്‍; ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍

അബുദാബി: യു.എ.ഇ യിലെ വിവിധ ബാങ്കുകളില്‍ അക്കൗണ്ട് സൂക്ഷിക്കുന്നവര്‍ ഇനി മിനിമം ബാലന്‍സ് ഇനത്തില്‍ കൂടുതല്‍ തുക സൂക്ഷിക്കണം. ജൂണ്‍ മുതല്‍ പുതുക്കിയ മിനിമം ബാലന്‍സ് തുക പ്രാബല്യത്തില്‍ വരും. നിലവിലെ മിനിമം ബാലന്‍സ് തുകയായ 3000 ദിര്‍ഹത്തില്‍ നിന്ന് 5000 ദിര്‍ഹമായി ഉയരും. പുതുക്കിയ തുക നിലനിര്‍ത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴ ഈടാക്കും. ഒരു മാസം 25 ദിര്‍ഹമോ അതിലധികമോ പിഴയായി പിടിക്കും. ്എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് , വ്യക്തിഗത ലോണ്‍, ഓവര്‍ ഡ്രാഫ്റ്റ് തുടങ്ങിയവ നിലവിലുണ്ടെങ്കില്‍ ഈ പിഴ ഒഴിവാക്കപ്പെടും. ബാങ്ക് അക്കൗണ്ടില്‍ ആകെ ബാലന്‍സ് 20,000 ദിര്‍ഹത്തിലധികം ഉള്ള അക്കൗണ്ട് ഉടമകള്‍ക്ക് ഇത് ബാധകമാവില്ല.
Next Story