ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് ട്രെയിന്‍; സൗദിയുടെ അഭിമാനമാവാന്‍ ചലിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍

റിയാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് ട്രെയിനിന്റെ ഡിസൈനുകള്‍ വെളിപ്പെടുത്തി സൗദി അറേബ്യ. സൗദി അറേബ്യ റെയില്‍വേസ് (എസ്എആര്‍), ഇറ്റാലിയന്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ആഴ്സനാലെയുമായി സഹകരിച്ചാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ഇത്തരത്തില്‍ ആദ്യമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൗദി അറേബ്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ലോകോത്തര ആഡംബരവും സമന്വയിപ്പിക്കുന്ന ഒരു പഞ്ചനക്ഷത്ര യാത്രാനുഭവം ട്രെയിനിലൂടെ സാധ്യമാവും. സൗദി അറേബ്യയെ ആഗോള ടൂറിസം, ലോജിസ്റ്റിക്‌സ് ഹബ്ബായി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രെയിന്‍പുറത്തിറക്കുന്നത്. രാജ്യത്തിന്റെ വിഷന്‍ 2030 ലെ ഒരു സുപ്രധാന ചുവടുവെപ്പുകൂടിയാവും ഇത്.

2026-ന്റെ അവസാനത്തോടോ ട്രെയിന്‍ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് കണക്കുകൂട്ടല്‍ . ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് ട്രെയിന്‍ ഈ മേഖലയിലെ റെയില്‍ യാത്രയെ പുനര്‍നിര്‍വചിക്കും. ഒപ്പം മികച്ച യാത്രാനുഭവവും.

സമാനതകളില്ലാത്ത ആഡംബര അനുഭവം

ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് 14 ക്യാരേജുകളിലായി 34 ആഡംബര സ്യൂട്ടുകള്‍ ആണ് ഉള്‍ക്കൊള്ളുക. യാത്രക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന മികവാര്‍ന്ന പ്രത്യേകവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. പരമ്പരാഗത സൗദി വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മരുഭൂമിയുടെ പ്രകൃതി സൗന്ദര്യം, സമ്പന്നമായ തുണിത്തരങ്ങള്‍, സങ്കീര്‍ണ്ണമായ വിശദാംശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഓരോ സ്യൂട്ടും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സൗദി അറേബ്യയുടെ പൈതൃകത്തെ വളരെയധികം പ്രതിഫലിക്കുന്ന ഇന്റീരിയറുകള്‍, മദായിന്‍ സലേഹ്, ഹെയില്‍ തുടങ്ങിയ ലാന്‍ഡ്മാര്‍ക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച രൂപകല്പനകളും വാസ്തുവിദ്യാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നു. ഈ സവിശേഷതകള്‍ യാത്രക്കാര്‍ക്ക് ഒരു ദൃശ്യ വിരുന്ന് സൃഷ്ടിക്കുക മാത്രമല്ല, യാത്രാനുഭവത്തിലേക്ക് സാംസ്‌കാരിക സമന്വയവും സൃഷ്ടിക്കും. സമാനതകളില്ലാത്ത സുഖസൗകര്യങ്ങളും ആതിഥ്യമര്യാദയും പ്രദാനം ചെയ്യുന്നതിനായി ഗംഭീരമായ കരകൗശലവിദ്യയും അത്യാധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ചലിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായിരിക്കും ട്രെയിന്‍

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it