മക്കയിലേക്ക് തീര്‍ത്ഥാടക പ്രവാഹം; പുണ്യഭൂമി പ്രാര്‍ത്ഥാനാ മുഖരിതം

മക്ക: ഹജ് തീര്‍ത്ഥാടനത്തിന് ഇനി രണ്ടാഴ്ച മാത്രം അവശേഷിക്കെ പുണ്യഭൂമിയിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടരുന്നു. രണ്ടാഴ്ചക്കിടെ അഞ്ച് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് മെക്കയിലേക്ക് എത്തിയത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം അയ്യായിരത്തില്‍ അധികം പേരാണ് പുണ്യഭൂമിയിലേക്കെത്തുന്നത്.
ഈ വര്‍ഷത്തെ ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. വിവിധ പ്രവര്‍ത്തനങ്ങള്‍ റോയല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റോയല്‍ കമ്മീഷന് കീഴിലുള്ള ജനറല്‍ ട്രാന്‍സ്‌പോര്‍ട്ടേന്‍ സെന്റര്‍ വിവിധ ഗതാഗത സേവനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ്. തിരക്കേറിയ റൂട്ടുകളില്‍ ബസ് സര്‍വീസുകള്‍ സജ്ജീകരിക്കും. മക്ക ടാക്‌സിയുടെ സേവനവും തീര്‍ത്ഥാടകര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.