റമദാനില്‍ കുവൈത്തിലെ ഇമാമുമാര്‍ക്ക് അവധിക്ക് നിയന്ത്രണം

കുവൈത്ത് സിറ്റി: റമദാനില്‍ കുവൈത്തിലെ ഇമാമുമാര്‍ക്ക് അവധിക്ക് നിയന്ത്രണം. ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയമാണ് ഇമാമുമാര്‍, മുഅദ്ദിനുകള്‍, മതപ്രഭാഷകര്‍ എന്നിവരുടെ അവധി പരിമിതപ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. പുണ്യമാസത്തില്‍ പ്രാര്‍ഥനകളും ആരാധന പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതില്‍ മതനേതാക്കളുടെ പ്രധാന പങ്ക് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. റമദാന്റെ അവസാന 10 ദിവസങ്ങളില്‍ അവധി എടുക്കുന്നതിലാണ് വിലക്ക്.
റമദാന്‍ 1 നും 19 നും ഇടയില്‍, ഇമാമുകള്‍ക്കും മുഅദ്ദിനുകള്‍ക്കും പരമാവധി നാല് ദിവസത്തെ അവധി അനുവദിച്ചിട്ടുള്ളതായും ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവധിക്ക് അപേക്ഷിക്കുന്നവര്‍ പകരക്കാരനെ അതേ പള്ളിയില്‍ നിന്ന് തന്നെ ചുമതലപ്പെടുത്തണം. ഒരു കാരണവശാലും പകരക്കാരന് അവധി അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മതപരമായ സേവനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും ഈ കാലയളവില്‍ അവധിക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്നും പകരക്കാരന്‍ ഉറപ്പാക്കണം.
മാസത്തിലെ വിശുദ്ധിയും തുടര്‍ച്ചയായ ആരാധനയും നിലനിര്‍ത്തുന്നതിനായി റമദാനില്‍ ഉടനീളം ഇമാമുകള്‍ക്കും മുഅദ്ദിനുകള്‍ക്കുമുള്ള പ്രതിവാര വിശ്രമ ദിനങ്ങള്‍ താല്‍ക്കാലികമായും ഒഴിവാക്കിയിട്ടുണ്ട്.