Begin typing your search above and press return to search.
യു.എ.ഇ: റോഡ് മുറിച്ച് കടക്കല്‍ എളുപ്പമാവും; പുതിയ പദ്ധതിയുമായി ഫുജൈറ

ഫുജൈറയില്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ കൂടുതല്‍ ക്രോസിംഗ്‌സ് സ്ഥാപിക്കാനൊരുങ്ങി പൊലീസ്. നിലവിലുള്ള ക്രോസിംഗ്‌സ് പുതുക്കി പണിയാനും മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്യാനുമാണ് പൊലീസിന്റെ തീരുമാനം. എമിറേറ്റിലൂടനീളം പുതിയ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. അപകങ്ങള്‍ കുറക്കാനും സുരക്ഷ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് അലക്ഷ്യമായി റോഡ് മുറിച്ചുകടന്നാല്‍ ഫെഡറല്‍ ട്രാഫിക് ആന്‍ഡ് റോഡ് നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. 400 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്.
ചില റോഡുകളില്‍ ഇപ്പോഴും പെഡസ്ട്രിയന്‍ ക്രോസിംഗ് ഇല്ലാത്തത് വലിയ വെല്ലുവിളിയാവുകയാണ്. ഇതിനും പരിഹാരം കണ്ടെത്തും.
Next Story