ACCIDENTAL DEATH | പെരുന്നാള്‍ ആഘോഷിക്കാന്‍ അല്‍ ഐനിലേക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഭാര്യ മരിച്ചു; ഭര്‍ത്താവിനും മക്കള്‍ക്കും പരിക്ക്

അല്‍ ഐന്‍: പെരുന്നാള്‍ ആഘോഷിക്കാന്‍ അല്‍ ഐനിലേക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഭാര്യ മരിച്ചു, ഭര്‍ത്താവിനും മക്കള്‍ക്കും പരിക്ക്. കോഴിക്കോട് വെള്ളിമാട് കുന്ന് പികെ നസീറിന്റെ ഭാര്യ സജിന ബാനു (54) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ മറിഞ്ഞാണ് അപകടമുണ്ടായത്.

അപകടസമയത്ത് മകനായിരുന്നു വാഹനമോടിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംഭവത്തില്‍ ഭര്‍ത്താവ് നസീറിനും മകന്‍ ജര്‍വ്വീസ് നാസിനും പരിക്കേറ്റു. മൃതദേഹം അല്‍ ഐന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും നിയമ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. മക്കള്‍: ഡോ. ജാവേദ് നാസ്, ജര്‍വ്വീസ് നാസ്. മരുമകള്‍: ഡോ. ആമിന ഷഹല.

Related Articles
Next Story
Share it