കുവൈത്തില്‍ അപ്പാര്‍ട്ട് മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കോട്ടയം ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി പുലിയളപ്പറമ്പില്‍ ജോജി ജോസഫ് ആണ് മരിച്ചത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട് മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സാല്‍മിയയിലെ ഒരു അപ്പാര്‍ട്ട് മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ കോട്ടയം ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി പുലിയളപ്പറമ്പില്‍ ജോജി ജോസഫ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ ജോജി താമസിച്ചിരുന്ന അപ്പാര്‍ട്ട് മെന്റ് കെട്ടിടത്തിലായിരുന്നു അപകടം. വിവരമറിഞ്ഞയുടന്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും ജോജി ജോസഫിനെ രക്ഷിക്കാനായില്ല. കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ജോജി ജോസഫ്.

സാല്‍മിയ, അല്‍-ബിദ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൃതദേഹം കെ.കെ.എം.എ മാഗ് നെറ്റ് ടീമിന്റെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് പട്ടിത്താനം രത്‌നഗിരി പള്ളിയില്‍ നടന്നു. ഭാര്യ ഓയൂര്‍ ലവ് ഷോര്‍ വീട്ടില്‍ മോളി (കുവൈത്ത്). സഹോദരങ്ങള്‍: ഷാജി, മിനി, ജോബി.

Related Articles
Next Story
Share it