കുവൈത്തില്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു; തുടര്‍ച്ചയായി 5 അവധി ദിനങ്ങള്‍

പ്രത്യേക പ്രവര്‍ത്തന ആവശ്യകതകളുള്ള സ്ഥാപനങ്ങള്‍ക്ക് പൊതുജന താല്‍പ്പര്യത്തിന് അനുസൃതമായി ബന്ധപ്പെട്ട അധികാരികള്‍ അവരുടെ അവധിക്കാല ഷെഡ്യൂളുകള്‍ നിശ്ചയിക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭയാണ് ഔദ്യോഗികമായി പൊതു അവധി പ്രഖ്യാപിച്ചത്. ഹിജ് റ 1446 ലെ അറഫ ദിനവും ഈദ് അല്‍-അദ് ഹയും പ്രമാണിച്ച് എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അധികാരികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും കുവൈത്ത് മന്ത്രിസഭ അവധി പ്രഖ്യാപിച്ചു.

ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 8 ഞായറാഴ്ച വരെ പൊതുമേഖലാ അവധി ദിവസങ്ങള്‍ നാല് ദിവസമായിരിക്കും. ജൂണ്‍ 9 തിങ്കളാഴ്ച വിശ്രമ ദിനമായി നിശ്ചയിച്ചിട്ടുണ്ട്. പൊതുമേഖലയിലെ ജോലികള്‍ ജൂണ്‍ 10 ചൊവ്വാഴ്ച പുനരാരംഭിക്കും. പ്രത്യേക പ്രവര്‍ത്തന ആവശ്യകതകളുള്ള സ്ഥാപനങ്ങള്‍ക്ക് പൊതുജന താല്‍പ്പര്യത്തിന് അനുസൃതമായി ബന്ധപ്പെട്ട അധികാരികള്‍ അവരുടെ അവധിക്കാല ഷെഡ്യൂളുകള്‍ നിശ്ചയിക്കുമെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it