കുവൈത്ത് പൗരത്വ നിയമത്തില്‍ ഭേദഗതി: വിദേശ ഭാര്യമാര്‍ക്ക് സ്വയമേവ പൗരത്വം ലഭിക്കില്ല

ദുബായ്: പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി കുവൈത്ത് മന്ത്രാലയം . കുവൈത്തിലെ പൗരന്‍മാരുടെ വിദേശ ഭാര്യമാര്‍ക്ക് ഇനി കുവൈത്ത് പൗരത്വം സ്വയമേവ ലഭിക്കില്ല കുവൈറ്റ് പൗരത്വവുമായി ബന്ധപ്പെട്ട 1959 ലെ നിയമത്തിലെ നിരവധി വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന നിയമമാണ് നിലവില്‍ വന്നത്. ദേശീയ നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാന മാറ്റങ്ങളാണ് ഭേദഗതിയിലൂടെ അവതരിപ്പിക്കുന്നത്. പുതുക്കിയ വ്യവസ്ഥകള്‍ പ്രകാരം, ആര്‍ട്ടിക്കിള്‍ 7 ലെ ഒന്നും രണ്ടും ഖണ്ഡികകള്‍ പ്രകാരവും ആര്‍ട്ടിക്കിള്‍ 8 പ്രകാവും ഇനി കുവൈറ്റ് പൗരത്വം നേടുന്ന ഒരു വിദേശിയുടെ ഭാര്യക്ക് പൗരത്വം സ്വയമേവ നേടാനാവില്ല.

എന്നാല്‍ സ്വദേശികളായ കുവൈറ്റ് പൗരന്മാരുടെ വിദേശികളായ കുട്ടികളെ കുവൈറ്റ് സ്വദേശികളായി കണക്കാക്കും, എന്നാല്‍ പ്രായപൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ അവരുടെ യഥാര്‍ത്ഥ പൗരത്വം തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കും. കുവൈറ്റ് പൗരത്വം നിലനിര്‍ത്താന്‍ തീരുമാനിക്കുകയാണെങ്കില്‍, നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ടാവും. കൂടാതെ, ആര്‍ട്ടിക്കിള്‍ 13 പ്രകാരം വഞ്ചന, വ്യാജരേഖകള്‍, തെറ്റായ വിവരങ്ങള്‍ എന്നിവയിലൂടെയാണ് പൗരത്വം നേടിയെടുത്തതെങ്കില്‍ പൗരത്വം റദ്ദാക്കും. ഒപ്പം ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങള്‍ അല്ലെങ്കില്‍ മതപരമായി വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാലും പൗരത്വം റദ്ദാക്കും. പുതിയ നിയമത്തില്‍ ആര്‍ട്ടിക്കിള്‍ 7 ബിസ് (എ) പ്രകാരം കുവൈറ്റ് അമ്മമാര്‍ക്ക് ജനിച്ച പ്രായപൂര്‍ത്തിയാകാത്തവര്‍, അവരുടെ വിദേശികളായ പിതാവ് മരിച്ചവരോ തടവിലാക്കപ്പെട്ടവരോ അല്ലെങ്കില്‍ വിവാഹ മോചനത്തിലൂടെ അമ്മ തിരിച്ചുവരാനാവാത്ത സാഹചര്യമോ ആണെങ്കില്‍ അവര്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ കുവൈറ്റ് പൗരന്മാരായി കണക്കാക്കും. കുവൈറ്റ് കുടുംബങ്ങള്‍ക്ക് സ്ഥിരത ഉറപ്പാക്കാനും കുവൈറ്റ് അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ സേവനങ്ങളിലേക്ക് പ്രവേശനം നല്‍കാനും ഇത് ലക്ഷ്യം വെക്കുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it