പാര്‍ക്കിംഗ് ഫീസിനും പിഴയ്ക്കും ഇനി ആപ്പ്;ഷാര്‍ജയില്‍ പുതിയ പരിഷ്‌കാരം

ഷാര്‍ജ: ഷാര്‍ജയില്‍ പൊതു ഇടങ്ങളിലെ പാര്‍ക്കിംഗ് ഫീസിനും പിഴകള്‍ അടക്കാനും പുതിയ ആപ്പ് നിലവില്‍ വന്നതായി എമിറേറ്റ്‌സ് മുനിസിപ്പാലിറ്റി അറിയിച്ചു. മഖ്ഫ് എന്ന പേരില്‍ നിലവില്‍ വന്ന ആപ്പ് മുഖേന ഇനി അനായാസം പാര്‍ക്കിംഗ് ഏരിയകള്‍ കണ്ടെത്താനും എമിറേറ്റിലെ പ്രധാന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കണ്ടെത്താനുമാവും. പാര്‍ക്കിംഗ് ഫീ മുന്‍കൂട്ടി അടച്ചവര്‍ക്ക് പുതുക്കാനുള്ള അറിയിപ്പും പാര്‍ക്കിംഗ് ഏരിയകള്‍ സംബന്ധിച്ചും ആപ്പ് അറിയിപ്പ് നല്‍കും. കഴിഞ്ഞ മാസം ആരംഭിച്ച സ്മാര്‍ട്ട് പെയ്ഡ് പാര്‍ക്കിംഗ് സര്‍വീസസ് ഇപ്പോള്‍ നഗരത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. രണ്ട് സമാര്‍ട്ട് പാര്‍ക്കിംഗ് ഏരിയകളിലായി 392 പാര്‍ക്കിംഗ് കേന്ദ്രങ്ങളാണ് അല്‍ ഖാന്‍ ലും അല്‍ നാദിലും സജ്ജീകരിച്ചിരിക്കുന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it