പണം പോകുന്ന വഴി അറിയില്ല; സോഷ്യല്‍ മീഡിയയിലെ വ്യാജ റമദാന്‍ മത്സരങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്

അബുദാബി: സോഷ്യല്‍ മീഡിയയിലെ വ്യാജ റമദാന്‍ മത്സരങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. റമദാന്‍ കാലത്ത്, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ വഴിയുള്ള മത്സരങ്ങള്‍ പതിവായി മാറുകയാണ്. ഇത് താമസക്കാര്‍ക്കിടയില്‍ മത്സരങ്ങളോട് തീവ്രമായ ആവേശവും ആസക്തിയും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം കെണിയില്‍ വീണുപോകാതെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
മത്സരത്തില്‍ വിജയിച്ചെന്ന നിലയിലാണ് തട്ടിപ്പുകാര്‍ ആളുകളെ ബന്ധപ്പെടുന്നത്. സമ്മാനത്തുക കൈമാറുന്ന വ്യാജേന വിജയിയുടെ വ്യക്തിഗത, ബാങ്കിംഗ് വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം സാമ്പത്തിക തട്ടിപ്പും മോഷണവുമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അനധികൃത സംഘടനകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന വ്യാജ ചാരിറ്റി ലിങ്കുകള്‍ക്കെതിരെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ കമ്പനികളുടെയും ബ്രാന്‍ഡുകളുടെയും പ്രമോഷണല്‍ മേഖലകളായി മാറുന്നു. പലപ്പോഴും റമദാന്‍ മത്സരങ്ങള്‍ നടത്തുന്നതായുള്ള വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി നല്‍കുന്നു. വിജയികള്‍ക്ക് ഉചിതമായ സമ്മാനവും പ്രഖ്യാപിക്കും. സമ്മാനം മുന്നില്‍ കണ്ട് വിജയിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി പേര്‍ ഈ പരസ്യങ്ങളില്‍ സ്വാധീനക്കപ്പെടുന്നു.
ഇതിനെ തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നു. പങ്കെടുക്കുന്നവരുടെ പണം വസൂലാക്കാന്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, തിരിച്ചറിയല്‍ നമ്പറുകള്‍, സുരക്ഷാ കോഡുകള്‍ തുടങ്ങി വ്യക്തിഗത വിവരങ്ങള്‍ ആരായുന്നു. ആളുകളെ കബളിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരം വ്യാജ മത്സരങ്ങള്‍ നടത്താന്‍ പുതിയ വെബ്സൈറ്റുകള്‍ തട്ടിപ്പുകാര്‍ സൃഷ്ടിക്കുന്നത്.
അബുദാബി പൊലീസിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി ആണ് ജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.
ഇത്തരം വെബ് സൈറ്റുകളുടെ ആധികാരികത പരിശോധിക്കേണ്ടതിന്റെയും രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെയും പണം കൈമാറാനുള്ള ഏതെങ്കിലും തരത്തിലുള്ള ബ്ലാക്ക് മെയിലിംഗ് അല്ലെങ്കില്‍ സമ്മര്‍ദ്ദത്തെ ചെറുക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ബന്ധപ്പെട്ട അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം, സോഷ്യല്‍ മീഡിയയിലും മെസേജിംഗ് ആപ്പുകളിലും പ്രചരിക്കുന്ന അജ്ഞാത പരസ്യങ്ങളും സന്ദേശങ്ങളും അവഗണിക്കണമെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ റാഷിദ് ഖലഫ് അല്‍ ദഹേരിയും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അനധികൃത സാമ്പത്തിക സംഭാവനകള്‍ അഭ്യര്‍ത്ഥിക്കുന്ന ഈ വഞ്ചനാപരമായ പ്രചാരണങ്ങള്‍ പലപ്പോഴും മതവികാരങ്ങളെയും മാനുഷിക കാരണങ്ങളെയും ചൂഷണം ചെയ്യുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ഔദ്യോഗികമായി അംഗീകൃത സംഘടനകളിലൂടെയും നിയമപരമായ മാര്‍ഗങ്ങളിലൂടെയും സംഭാവന നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800 2626 എന്ന നമ്പറില്‍ വിളിക്കുകയോ, പ്രസക്തമായ സുരക്ഷാ വിവരങ്ങള്‍ അടങ്ങിയ എസ്.എം.എസ് 2828 എന്ന നമ്പറിലേക്ക് അയയ്ക്കുകയോ, www.aman.gov.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അബുദാബി പൊലീസിനെ ബന്ധപ്പെടുകയോ ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.