ദിവസവും നട്ടുപിടിപ്പിച്ചത് 600 വൃക്ഷത്തൈകള്‍; ദുബായിയുടെ ഹരിതവല്‍കരണം വിജയകരം

ദുബായ്: 2024 ല്‍ ദുബായില്‍ വിവിധ ഇടങ്ങളിലായി നട്ടുപിടിപ്പിച്ചത് 2,16,500 വൃക്ഷത്തൈകളാണ്. 2023 വര്‍ഷത്തേക്കാള്‍ 13 ശതമാനം അധികം. അതാതയത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ശരാശരി 600 വൃക്ഷത്തൈകള്‍ ദിവസേന നട്ടുപിടിപ്പിച്ചതായി ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. എമിറേറ്റിലെ ഹരിതാഭ 391.5 ഹെക്ടറിലായി വ്യാപിച്ചു. 2023 നേക്കാള്‍ 57 ശതമാനം വര്‍ധനവ്. വനവല്‍കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വിവിധതരത്തിലുള്ള വൃക്ഷലതാദികള്‍ വെച്ചുപിടിപ്പിച്ചത്. ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ദുബായ് മുനിസിപ്പാലിറ്റി, 5.3 ദശലക്ഷം ചെടികളും മറ്റ് അലങ്കാര സസ്യങ്ങളും നട്ടുപിടിപ്പിച്ചു. ഒപ്പം വര്‍ഷം മുഴുവനും മൂന്ന് ഘട്ടങ്ങളിലായി 45 ദശലക്ഷം സീസണല്‍ ചെടികള്‍ മാറ്റിസ്ഥാപിച്ചു.

ദുബായ് മുനിസിപ്പാലിറ്റി നട്ടുപിടിപ്പിച്ച വൈവിധ്യമാര്‍ന്ന മരങ്ങളില്‍ ഗാഫ്, സിദ്ര്‍, സമര്‍ തുടങ്ങിയ തദ്ദേശീയ ഇനങ്ങളും വേപ്പ്, ഒലിവ്, ഇന്ത്യന്‍ ജാസ്മിന്‍ തുടങ്ങിയ അലങ്കാര വൃക്ഷങ്ങളും വിവിധ ഈന്തപ്പനകളും ഉള്‍പ്പെടുന്നു.എമിറേറ്റിന്റെ ഹരിത മേലാപ്പ് വര്‍ധിപ്പിക്കുന്നതിനായി നിത്യഹരിത ഇനങ്ങളായ വാഷിംഗ്‌ടോണിയ, ബിസ്മാര്‍ക്കിയ, പോയിന്‍സിയാന, പൊങ്കാമിയ, അക്കേഷ്യ ഫ്രാന്‍സിയാന എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്. ദുബായ് ഗ്രീന്‍ പ്രോജക്ടിന് കീഴില്‍, റെസിഡന്‍ഷ്യല്‍, നഗര പ്രദേശങ്ങള്‍, പ്രധാന, ഇരട്ട റോഡുകള്‍, പാലം കവലകള്‍, പൊതു പാര്‍ക്കുകള്‍, വിനോദ സൗകര്യങ്ങള്‍, കുടുംബ സ്‌ക്വയറുകള്‍ എന്നിവയിലായി 165 സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ ആണ് നടപ്പാക്കിയത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it